സി.ബി.എസ്.ഇയിൽ സൂപ്രണ്ട്, ജൂനിയർ അസിസ്റ്റന്റ്; 212 ഒഴിവുകൾ
text_fieldsസി.ബി.എസ്.ഇയിൽ താഴെപറയുന്ന തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
സൂപ്രണ്ട്: ഒഴിവുകൾ -142 (ജനറൽ- 59, ഇ.ഡബ്ല്യൂ.എസ്-14, ഒ.ബി.സി നോൺ ക്രീമിലെയർ -38, എസ്.സി-2, എസ്.ടി -10) ഭിന്നശേഷിക്കാർക്ക് ആറ് ഒഴിവുകളിൽ നിയമനം ലഭിക്കും.
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും. പ്രായപരിധി 30. നിയമാനുസൃത വയസ്സിളവുണ്ട്. പ്രിലിമിനറി സ്ക്രീനിങ് ടെസ്റ്റ്, ഒ.എം.ആർ അധിഷ്ഠിത ഒബ്ജക്ടിവ്, എഴുത്തുപരീക്ഷ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ടൈപിങ് സ്പീഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
ജൂനിയർ അസിസ്റ്റന്റ്: ഒഴിവുകൾ- 70 (ജനറൽ -5, ഇ.ഡബ്ല്യു.എസ് -13, ഒ.ബി.സി നോൺ ക്രീമിലെയർ -34, എസ്.സി -9,എസ്.ടി -9) ഭിന്നശേഷിക്കാർക്ക് രണ്ട് ഒഴിവിലും വിമുക്ത ഭടന്മാർക്ക് ഏഴ് ഒഴിവുകളിലും നിയമനം ലഭിക്കും.
യോഗ്യത: പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. ടൈപിങ് സ്പീഡ് ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കും വേഗമുണ്ടാകണം. കമ്പ്യൂട്ടറിൽ യഥാക്രമം 10500, 9000 കെ.പി.എച്ച് വേഗം വേണം. പ്രായപരിധി 18-27 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. പ്രിലിമിനറി സ്ക്രീനിങ് പരീക്ഷ, ടൈപിങ് സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
തെരഞ്ഞെടുപ്പിനായുള്ള പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരം കേന്ദ്രമാണ്.
വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://cbse.gov.inൽ ലഭിക്കും. അപേക്ഷ/പരീക്ഷാ ഫീസ് ഓരോ തസ്തികക്കും 800 രൂപ വീതം പട്ടിക/ഭിന്നശേഷി/വിമുക്ത ഭടന്മാർ/വനിതകൾ മുതലായ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.