Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സബ് ഇൻസ്പെക്ടർ നിയമനം: മുഖ്യ പരീക്ഷക്ക് സ്റ്റേ
text_fieldsbookmark_border
കൊച്ചി: പൊലീസ് സബ് ഇൻസ്പെക്ടർ (സിവിൽ, ആംഡ്) നിയമനത്തിന് 22ന് നടത്താനിരുന്ന മുഖ്യപരീക്ഷ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) എറണാകുളം ബെഞ്ച് സ്റ്റേ ചെയ്തു. ഈ പരീക്ഷക്കുവേണ്ടി തയാറാക്കിയ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാത്ത ചില ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലാണ് കെ.എ.ടി സ്റ്റേ അനുവദിച്ചത്.
ഇതിനെതിരെ പി.എസ്.സി വെള്ളിയാഴ്ച ഹൈകോടതിയിൽ ഹരജി നൽകും. ലക്ഷത്തിലധികം ഉദ്യോഗാർഥികളാണ് എസ്.ഐ സെലക്ഷനുവേണ്ടി പ്രാഥമിക പരീക്ഷ എഴുതിയത്.
ഇതിൽനിന്ന് മുഖ്യ പരീക്ഷ എഴുതാൻ 6336 പേരുടെ ഷോർട്ട് ലിസ്റ്റാണ് തയാറാക്കിയത്. ഇതിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
Next Story

