Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപ്രമോഷൻ ഇഷ്ടപ്പെടാത്ത...

പ്രമോഷൻ ഇഷ്ടപ്പെടാത്ത ജെൻസീ

text_fields
bookmark_border
പ്രമോഷൻ ഇഷ്ടപ്പെടാത്ത ജെൻസീ
cancel

ഒരു ജോലിയിൽ സ്ഥാനക്കയറ്റം കിട്ടുക എന്നത് എല്ലാകാലത്തും തൊഴിലാളികളുടെ ഇഷ്ടപ്പെട്ട കാര്യമാണ്. അതുവഴി ലഭിക്കുന്ന പരിഗണനയും സാലറി വർധനവുമെല്ലാം അവർ ആഘോഷിക്കുകയും ചെയ്യും. എന്നാൽ ആ കാലമൊക്കെ മാറിയെന്നാണ് പുതിയ കണ്ടെത്തൽ. ഇന്ന് ജോലിയിലെ സ്ഥാനക്കയറ്റം അത്ര താൽപ്പര്യമില്ലാത്തവരാണ് പുതിയ തലമുറയിലുള്ളതെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രശസ്ത വെബ്സൈറ്റ് ആയ നൗക്രി ഡോട്ട് കോം നടത്തിയ പഠനത്തിലാണ് ഈ ആശ്ചര്യപ്പെടുത്തുന്ന കണ്ടെത്തൽ. ജെൻസീ തലമുറക്കാർക്കാണ് ‘പ്രമോഷൻ’ അത്ര താൽപ്പര്യമില്ലാത്തത്.

ഇന്ത്യയിലെ വ്യത്യസ്ത കമ്പനികളിലെ 23,000ത്തിലധികം ജെൻ സീ പ്രഫഷനുകളെ പ​ങ്കെടുപ്പിച്ചായിരുന്നു പഠനം. ഈ പഠനത്തിൽ പ്രതികരിച്ചവരിൽ 57ശതമാനം പേരും ജോലിയിലെ സ്ഥാനക്കയറ്റത്തേക്കാളേറെ അവരുടെ കരിയർ വളർച്ചക്ക് പ്രാധാന്യം കൽപ്പിക്കുന്നവരാണ്. മിക്ക ആളുകളും പറയുന്നത് സ്ഥാനക്കയറ്റങ്ങൾ തങ്ങളുടെ കരിയറിനെ ഒരു പ്ര​ത്യേക അളവിൽ തളച്ചിടുമെന്നാണ്. കരിയർ മികച്ചതാക്കി കാലങ്ങളോളം സഞ്ചരിക്കുന്നതിൽ സ്ഥാനക്കയറ്റങ്ങൾ വിലങ്ങുതടിയാവാറുണ്ടെന്നും അവർ പറയുന്നു. ഈ അഭിപ്രായത്തിൽനിന്ന് വിഭിന്നരാണോ മില്ലേനിയലുകൾ എന്നറിയാനും സർവേ സംഘടപ്പിച്ചു. അവരുടെയും മറുപടി വ്യത്യസ്തമായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:promotionsMalayalam NewsGen Zlatest news
News Summary - Studies say Gen Z is less interested in job promotions
Next Story