Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightജെ.ഇ.ഇ അഡ്വാൻസ്ഡ്...

ജെ.ഇ.ഇ അഡ്വാൻസ്ഡ് യോഗ്യത നേടുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നു

text_fields
bookmark_border
ജെ.ഇ.ഇ അഡ്വാൻസ്ഡ് യോഗ്യത നേടുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നു
cancel

ന്യൂഡൽഹി: ഐ.ഐ.ടികളിലെ പ്രവേശനത്തിനുള്ള യോഗ്യത പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് ​നേടുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നു. 2014 മുതൽ 2021 വരെയുള്ള കണക്കുകൾ പരിശോധിച്ചാണ് റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വിഷമം പിടിച്ച പരീക്ഷകളിലൊന്നായാണ് ജെ.ഇ.ഇ പരീക്ഷയെ വിലയിരുത്തുന്നത്.

പരമ്പരാഗതമായി ബി.ടെക് പഠനം ആൺകുട്ടികളുടെ കുത്തകയായാണ് കണക്കാക്കാറുള്ളത്. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ടനുസരിച്ച് എൻജിനീയറിങ് കോളജുകളിൽ പ്രവേശനം നേടുന്നവരിൽ 69ശതമാനവും ആൺകുട്ടികളാണ്. 31 ശതമാനം പെൺകുട്ടികൾ മാത്രമാണ് എൻജിനീയറിങ് പ്രവേശനത്തിന് എത്തുന്നതെന്നും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രേംവർക് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

​ഐ.ഐ.ടികളും ഇതിൽ നിന്ന് വ്യത്യസ്തമല്ല. എന്നാൽ വളരെ പതുക്കെയാണെങ്കിലും ഇപ്പോൾ പെൺകുട്ടികളും ഐ​.ഐ.ടികളിൽ ചുവടുറപ്പിക്കുകയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2014ൽ 3000 പെൺകുട്ടികളാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് യോഗ്യത​ നേടിയത്. 2021ൽ 6400 പെൺകുട്ടികളാണ് യോഗ്യത നേടിയത്. അതായത് ആകെ യോഗ്യതനേടിയ വിദ്യാർഥികളുടെ 15.4 ശതമാനം വരുമിത്. 2016ൽ 4570 ഉം 2017ൽ 7259 ഉം, 2018ൽ 4179ഉം, 2019ൽ 5356ഉം 2020ൽ 6707ഉം, 2021ൽ6452ഉം പെൺകുട്ടികൾ ജെ.ഇ.ഇ യോഗ്യത നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEE Advanced
News Summary - Steady rise in female students qualifying JEE Advanced
Next Story