Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎസ്​.എസ്​.എൽ.സി: 43.12...

എസ്​.എസ്​.എൽ.സി: 43.12 ശതമാനവും പരീക്ഷ എഴുതുന്നത്​ ഇംഗ്ലീഷിൽ

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: ഇൗ ​വ​ർ​ഷം 43.12 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത് ​ ഇം​ഗ്ലീ​ഷി​ൽ. 4,35,116 ​െറ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളി​ൽ 1,87,647 പേ​രാ​ണ്​​ ഇം​ഗ്ലീ​ഷി​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 2,43,404 (55.94 ശ​ത​മാ​നം)​പേ​ർ​ മ​ല​യാ​ള​ത്തി​ലും. 2435 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ക​ന്ന​ട​യും 1630 പേ​ർ​ക്ക്​ ത​മി​ഴു​മാ​ണ്​ പ​ രീ​ക്ഷാ​മാ​ധ്യ​മം.
ഭൂ​രി​ഭാ​ഗം അ​ൺ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലും പ​ഠ​ന​മാ​ധ്യ​മം ഇം​ഗ്ലീ​ഷ്​ ആ​യ​താ​ണ ്​ പ​കു​തി​യോ​ട​ടു​ത്ത്​ വി​ദ്യാ​ർ​ഥി​ക​ൾ ഇം​ഗ്ലീ​ഷി​ൽ പ​രീ​ക്ഷ​യെ​ഴു​താ​ൻ കാ​ര​ണം. അ​ൺ​എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ നി​ന്ന്​​പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്​ 31,103 പേ​രാ​ണ്. പു​റ​മെ പ​ല സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലും ഇം​ഗ്ലീ​ഷ്​ മീ​ഡി​യം ബാ​ച്ചു​ക​ളു​ണ്ട്. ഇ​വി​ട​ത്തെ കു​ട്ടി​ക​ൾ കൂ​ടി ചേ​ർ​ന്ന​തോ​ടെ​യാ​ണ്​ 1.87 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ ഇം​ഗ്ലീ​ഷ്​ മീ​ഡി​യ​ത്തി​ലാ​യ​ത്. ഇ​വ​ർ​ക്ക്​ ചോ​ദ്യ​പേ​പ്പ​റും ഇം​ഗ്ലീ​ഷ്​ മീ​ഡി​യ​ത്തി​ൽ ത​ന്നെ​യാ​ണ്.
ഒ​ന്ന്​ മു​ത​ൽ 10​ വ​രെ ക്ലാ​സു​ക​ളി​ൽ മ​ല​യാ​ള​ഭാ​ഷാ​പ​ഠ​നം നി​ർ​ബ​ന്ധ​മാ​ക്കി 2017ൽ ​നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന​നു​സൃ​ത​മാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ൽ ച​ട്ടം നി​ല​വി​ൽ വ​ന്ന ​ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ കൂ​ടി​യാ​ണ്​ ഇ​ത്ത​വ​ണ​ത്തേ​ത്.
എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്​ 2,62,004 വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഇ​തി​ൽ 1,28,045 പേ​ർ പെ​ൺ​കു​ട്ടി​ക​ളാ​ണ്. 1,33,953 പേ​ർ ആ​ൺ​കു​ട്ടി​ക​ളാ​ണ്. സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്ന 1,42,009 പേ​രി​ൽ 69,600 പേ​ർ പെ​ൺ​കു​ട്ടി​ക​ളും 72,409 പേ​ർ ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്. പ​രീ​ക്ഷ​യെ​ഴു​തു​ന്ന 4,35,116 പേ​രി​ൽ 2,12,590 പേ​ർ ​പെ​ൺ​കു​ട്ടി​ക​ളും 2,22,526 പേ​ർ ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്. പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രി​ൽ 2,94,458 കു​ട്ടി​ക​ൾ ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ൽ നി​ന്നാ​ണ്. 75,176- ജ​ന​റ​ൽ, 43,245- എ​സ്.​സി, 8171- എ​സ്.​ടി, 14,066- ഒ.​ഇ.​സി വി​ഭാ​ഗ​ക്കാ​രാ​ണ്​. 3054 സ്​​കൂ​ളു​ക​ൾ​ക്ക്​ 2941 പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്​ ഇ​ത്ത​വ​ണ. പ്രൈ​വ​റ്റ്​ വി​ഭാ​ഗ​ത്തി​ൽ 2151 കു​ട്ടി​ക​ളാ​ണ്​ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഇ​തി​ൽ 1822 പേ​ർ പു​തി​യ സ്​​കീ​മി​ലും 329 പേ​ർ പ​ഴ​യ സ്​​കീ​മി​ലു​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career newsSSLC Exam 43.12 percent writing in English
News Summary - SSLC Exam 43.12 percent writing in English, Career news
Next Story