എസ്​.എസ്​.എൽ.സി ഫലം മേയ്​ എട്ടിന്​

21:42 PM
29/04/2019
Exam-sslc

തിരുവനന്തപുരം: എസ്​.എസ്​.എൽ.സി പരീക്ഷാഫലം മേയ്​ എട്ടിന്​ പ്രസിദ്ധീകരിച്ചേക്കും. മൂല്യനിർണയം 54 കേന്ദ്രങ്ങളിൽ തിങ്കളാഴ്​ച പൂർത്തിയായി. ടാബുലേഷൻ ജോലി 90 ശതമാനവും പൂർത്തിയായിട്ടുണ്ട്​. ​

അവശേഷിക്കുന്ന ടാബുലേഷൻ ജോലി മേയ്​ രണ്ടോടെ പൂർത്തിയാക്കും. തുടർന്ന്​ ഗ്രേസ്​ മാർക്ക്​ ഉൾപ്പെടെയുള്ളവ ചേർത്തുള്ള പരീക്ഷാഫലം തയാറാക്കലും പരിശോധനയും നടക്കും. ഇതിന്​ നാലോ അഞ്ചോ ദിവസം വേണ്ടിവരും. ഇതിനുശേഷം പരീക്ഷാബോർഡ്​ യോഗം ചേർന്ന്​ ഫലത്തിന്​ അംഗീകാരം നൽകും. വൈകിയാൽ പത്തിനകം ഫലം പ്രസിദ്ധീകരിക്കണമെന്നാണ്​ ധാരണ. 

തെരഞ്ഞെടുപ്പും കൂട്ട അവധികളും കാരണം നീണ്ടുപോകുമായിരുന്ന മൂല്യനിർണയം നിശ്ചിതസമയത്ത്​ പൂർത്തിയാക്കാൻ പരീക്ഷാഭവൻ അധികൃതർക്ക്​ സാധിച്ചു. മൂന്നു​ഘട്ടമായി, 14 ദിവസം കൊണ്ടാണ്​​ ഇത്തവണ മൂല്യനിർണയം പൂർത്തിയാക്കിയത്​. 4,35,142 വിദ്യാർഥികളാണ്​ ​െറഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയത്​. 

Loading...
COMMENTS