Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപൊ​തു​മേ​ഖ​ല...

പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ ഓ​ഫി​സ​ർ; ഒ​ഴി​വു​ക​ൾ 1828

text_fields
bookmark_border
പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ ഓ​ഫി​സ​ർ; ഒ​ഴി​വു​ക​ൾ 1828
cancel

പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ലേ​ക്ക്​ 'ഐ.​ബി.​പി.​എ​സ്​' സ്​​പെ​ഷ​ലി​സ്​​റ്റ്​ ഓ​ഫി​സ​ർ​മാ​രെ റി​ക്രൂ​ട്ട്​ ചെ​യ്യു​ന്നു. വി​വി​ധ ത​സ്​​തി​ക​ക​ളി​ലാ​യി 1828 ഒ​ഴി​വു​ക​ളു​ണ്ട്. 2022-23 വ​ർ​ഷ​ത്തേ​ക്കാ​ണ്​ നി​യ​മ​നം. ത​സ്​​തി​ക, ഒ​ഴി​വു​ക​ൾ, യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ ചു​വ​ടെ:

ഐ.​ടി ഓ​ഫി​സ​ർ, ഒ​ഴി​വു​ക​ൾ 220, യോ​ഗ്യ​ത: എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദം/​പി.​ജി (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്​/​ഐ.​ടി/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ).

അ​ഗ്രി​ക​ൾ​ച​റ​ൽ ഫീ​ൽ​ഡ്​ ഓ​ഫി​സ​ർ, 884, യോ​ഗ്യ​ത: നാ​ലു​വ​ർ​ഷ​ത്തെ ബി​രു​ദം (അ​ഗ്രി​ക​ൾ​ച​ർ/​ഹോ​ർ​ട്ടി​ക​ൾ​ച​ർ/​അ​നി​മ​ൽ ഹ​സ്​​ബ​ൻ​ഡ്രി/​വെ​റ്റ​റി​ന​റി സ​യ​ൻ​സ്​/​െ​ഡ​യ​റി സ​യ​ൻ​സ്​/​ഫി​ഷ​റി സ​യ​ൻ​സ്​/​പി.​സി ക​ൾ​ച​ർ/​അ​ഗ്രി. മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​​ കോ​ഓ​പ​റേ​ഷ​ൻ/​കോ​ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ്​​ ബാ​ങ്കി​ങ്​/​അ​​ഗ്രോ ഫോ​റ​സ്​​ട്രി/​ഫോ​റ​സ്​​ട്രി/​അ​ഗ്രി​ക​ൾ​ച​റ​ൽ ബ​യേ​ാ​ടെ​ക്​​നോ​ള​ജി/​ഫു​ഡ്​ സ​യ​ൻ​സ്​/​അ​ഗ്രി​ക​ൾ​ച​ർ ബി​സി​ന​സ്​ മാ​നേ​ജ്​​മെൻറ്​/​ഫു​ഡ്​ ടെ​ക്​​നോ​ള​ജി/​ഡെ​യ​റി ടെ​ക്​​നോ​ള​ജി/​അ​ഗ്രി​ക​ൾ​ച​റ​ൽ എ​ൻ​ജി​നീ​യ​റി​ങ്​/​സെ​റി​ക​ൾ​ച​ർ).

രാ​ജ്​​ഭാ​ഷ അ​ധി​കാ​രി, 84, യോ​ഗ്യ​ത: പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ബി​രു​ദം (ഹി​ന്ദി/​സം​സ്​​കൃ​തം). ബി​രു​ദ​ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ്, ഹി​ന്ദി പ​ഠി​ച്ചി​രി​ക്ക​ണം.

ലോ ​ഓ​ഫി​സ​ർ, 44, യോ​ഗ്യ​ത: നി​യ​മ​ബി​രു​ദം/​എ​ൽ.​എ​ൽ.​ബി, അ​ഭി​ഭാ​ഷ​ക​രാ​യി എ​ൻ​റോ​ൾ ചെ​യ്​​തി​രി​ക്ക​ണം.

എ​ച്ച്.​ആ​ർ/​േ​പ​ഴ്​​സ​ന​ൽ ഓ​ഫി​സ​ർ 61, യോ​ഗ്യ​ത: പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ബി​രു​ദം/​പി.​ജി ഡി​പ്ലോ​മ (​േപ​ഴ്​​സ​ന​ൽ മാ​നേ​ജ്​​മെൻറ്​/​ഇ​ൻ​ഡ​സ്​​ട്രി​യ​ൽ റി​ലേ​ഷ​ൻ​സ്​/​എ​ച്ച്.​ആ​ർ/​എ​ച്ച്.​ആ​ർ.​ഡി/​സോ​ഷ്യ​ൽ വ​ർ​ക്ക്​/​േ​ല​ബ​ർ ലോ).

​മാ​ർ​ക്ക​റ്റി​ങ്​ ഓ​ഫി​സ​ർ, 535, യോ​ഗ്യ​ത: ഫു​ൾ​ടൈം എം.​ബി.​എ/​എം.​എം.​എ​സ്​/​പി.​ജി.​ഡി.​ബി.​എ/​പി.​ജി.​ഡി.​ബി.​എം/​പി.​ജി.​പി.​എം/​പി.​ജി.​ഡി.​എം (മാ​ർ​ക്ക​റ്റി​ങ്). പ്രാ​യ​പ​രി​ധി 1.11.2021ൽ 20-30 ​വ​യ​സ്സ്. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ച​ട്ട​പ്ര​കാ​രം പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്.

അ​പേ​ക്ഷ ഫീ​സ്​ 850 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 175 രൂ​പ. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം www.ibps.inൽ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ അ​പേ​ക്ഷി​ക്കാം. ഓ​ൺ​ലൈ​നാ​യി ന​വം​ബ​ർ 23 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

ഡി​സം​ബ​ർ 26ന്​ ​ന​ട​ത്തു​ന്ന പ്രി​ലി​മി​ന​റി പ​രീ​ക്ഷ, ജ​നു​വ​രി 30ന്​ ​ന​ട​ത്തു​ന്ന മെ​യി​ൻ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ, തു​ട​ർ​ന്നു​ള്ള ഇ​ൻ​റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സെ​ല​ക്​​ഷ​ൻ. പ്രി​ലി​മി​ന​റി​ക്ക്​ കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, കൊ​ച്ചി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വ​യും ല​ക്ഷ​ദ്വീ​പി​ൽ ക​വ​ര​ത്തി​യും പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളാ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക്​ വി​ജ്ഞാ​പ​നം കാ​ണു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bankspecialist officer
News Summary - Specialist Officer in Public Sector Banks; Vacancies 1828
Next Story