പി.എൻ.ബിയിൽ സ്പെഷലിസ്റ്റ് ഓഫിസർ: 350 ഒഴിവുകൾ
text_fieldsകേന്ദ്ര പൊതുമേഖലയിൽപെടുന്ന പഞ്ചാബ് നാഷനൽ ബാങ്ക് സ്പെഷലിസ്റ്റ് ഓഫിസർമാരെ തേടുന്നു. വിവിധ തസ്തികകളിലായി 350 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ ഓഫിസർ- ക്രെഡിറ്റ്, ശമ്പളനിരക്ക് 48,480-85,920 രൂപ. ഒഴിവുകൾ 250, ഓഫിസർ-ഇൻഡസ്ട്രി, ശമ്പളം തൊട്ടു മുകളിലേതുതന്നെ. ഒഴിവുകൾ 75, മാനേജർ-ഐ.ടി, ശമ്പളനിരക്ക് 64,820-93,960 രൂപ, ഒഴിവുകൾ 5, സീനിയർ മാനേജർ-ഐ.ടി, ശമ്പളനിരക്ക് 85,920-1,05,280 രൂപ, ഒഴിവുകൾ 5, മാനേജർ-ഡേറ്റ, സയന്റിസ്റ്റ്, ശമ്പളനിരക്ക് 64,920-1,05,280 രൂപ, ഒഴിവ് 2, മാനേജർ സൈബർ സെക്യൂരിറ്റി, ശമ്പളനിരക്ക് 64,820-93,960 രൂപ. ഒഴിവ് 5, സീനിയർ മാനേജർ-സൈബർ സെക്യൂരിറ്റി, ശമ്പളം 85,920-1,05,280 രൂപ, ഒഴിവ് 5.
നിശ്ചിത ഒഴിവുകൾ എസ്.സി/എസ്.ടി, ഒ.ബി.സി നോൺ ക്രീമിലെയർ ഇ.ഡബ്ല്യു.എസ്, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും ഉൾപ്പെടെ സമഗ്ര വിവരങ്ങളടങ്ങിയ വിജ്ഞാപനം www.pnbindia.in ൽനിന്നും ഡൗൺലോഡ് ചെയ്യാം. തിരഞ്ഞെടുപ്പിനായുള്ള ഓൺലൈൻ പരീക്ഷക്ക് കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാവും. അപേക്ഷാ ഫീസ് 1180 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 59 രൂപ. ഓൺലൈനായി മാർച്ച് 24 വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

