എസ്​.ബി.​െഎയിൽ സ്​പെഷലിസ്​റ്റ്​ കേഡർ ഒാഫിസർ

21:48 PM
09/01/2018
സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ 50 സ്​​പെ​ഷ​ലി​സ്​​റ്റ്​ കേ​ഡ​ർ ഒാ​ഫി​സ​ർ (ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ) ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ സി.​എ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. 30-06-2017 ന്​ 21​നും 35നും ​മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 

എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ അ​ഞ്ചു​വ​ർ​ഷ​വും ഒ.​ബി.​സി (നോ​ൺ ക്രീ​മി​ലെ​യ​ർ) വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ മൂ​ന്നു വ​ർ​ഷ​വും വ​യ​സ്സി​ള​വു​ണ്ട്. ഒാ​ൺ​ലൈ​ൻ എ​ഴു​ത്തു​പ​രീ​ക്ഷ, ഗ്രൂ​പ്പ്​ ച​ർ​ച്ച, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും ​െത​ര​ഞ്ഞെ​ടു​പ്പ്. 
ഒാ​ൺ​​ലൈ​നാ​യി  ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ൾ 600 രൂ​പ​യും എ​സ്.​​സി/​എ​സ്.​ടി/​ഭി​ന്ന​ശേ​ഷി​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ 100രൂ​പ​യും അ​പേ​ക്ഷ ഫീ​സ്​ അ​ട​ക്ക​ണം. 
യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ www.sbi.co.in ലൂ​ടെ അ​പേ​ക്ഷി​ക്ക​ണം. 
അ​പേ​ക്ഷ അ​​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 28.
COMMENTS