Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകോവിഡ്...

കോവിഡ് ചികിത്സയിലിരുന്നവർക്ക്​ പ്ര​േത്യക നീറ്റ്​ പരീക്ഷ ഉടൻ

text_fields
bookmark_border
കോവിഡ് ചികിത്സയിലിരുന്നവർക്ക്​ പ്ര​േത്യക നീറ്റ്​ പരീക്ഷ ഉടൻ
cancel

കൊച്ചി: കോവിഡ്​ ബാധിച്ചതുമൂലം നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ്​ ടെസ്​റ്റ്​ (നീറ്റ്​) പരീക്ഷ എഴുതാനാകാതെ പോയവർക്ക്​ എത്രയും വേഗം മറ്റൊരു അവസരം നൽകുമെന്ന്​ നാഷനൽ ടെസ്​റ്റിങ്​ ഏജൻസി ​(എൻ.ടി.എ) ഹൈകോടതിയെ അറിയിച്ചു. പരീക്ഷ എഴുതാൻ അർഹരാണെന്ന്​ തെളിയിച്ചാൽ ​ഇതിനുള്ള അവസരം നൽകും. സുപ്രീംകോടതി ഉത്തരവിന്​ വിധേയമായാണ്​ പരീക്ഷക്ക്​ അവസരം നൽകുക. കോവിഡ്​ ബാധിച്ചതിനാൽ സെപ്​റ്റംബർ 13ലെ പരീക്ഷ എഴുതാനായില്ലെന്നും ഒരു അവസരം ലഭിക്കുന്നതിന്​ മുമ്പ്​ ഫലം പ്രഖ്യാപിക്കുന്നത്​ തടയണമെന്നും ആവശ്യപ്പെട്ട്​ തലശ്ശേരി സ്വദേശിനി നൽകിയ ഹരജിയിലാണ്​ വിശദീകരണം.

എൻ.ടി.എയുടെ വിശദീകരണം കോടതി രേഖപ്പെടുത്തി. ഹരജിക്കാരിയടക്കം അർഹർക്ക്​ അവസരം ലഭിക്കും മുമ്പ്​ ഫലം പ്രഖ്യാപിക്കുമെന്ന ആ​ശങ്ക വേണ്ടതില്ലെന്ന്​ വിലയിരുത്തിയ ജസ്​റ്റിസ്​ പി.വി. ആശ ഹരജിയിൽ ഇടപെട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET
Next Story