Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightറെ​യി​ൽ​വേ...

റെ​യി​ൽ​വേ സം​ര​ക്ഷ​ണ​സേ​ന​യി​ൽ എ​സ്.​ഐ, കോ​ൺ​സ്റ്റ​ബി​ൾ

text_fields
bookmark_border
റെ​യി​ൽ​വേ സം​ര​ക്ഷ​ണ​സേ​ന​യി​ൽ എ​സ്.​ഐ, കോ​ൺ​സ്റ്റ​ബി​ൾ
cancel

റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ, കോ​ൺ​സ്റ്റ​ബി​ൾ ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് റെ​യി​ൽ​വേ റി​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡു​ക​ൾ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. കേ​ന്ദ്രീ​കൃ​ത തൊ​ഴി​ൽ വി​ജ്ഞാ​പ​നം (ന​മ്പ​ർ RPF 01 & 2/2024) www.rrbchennai.gov.in, www.rrbthiruvananthapuram.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും. ആ​കെ 4660 ഒ​ഴി​വു​ക​ളു​ണ്ട്.

സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ത​സ്തി​ക​യി​ൽ 452 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. അ​ടി​സ്ഥാ​ന ശ​മ്പ​ളം 35,400 രൂ​പ. യോ​ഗ്യ​ത: സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം. പ്രാ​യ​പ​രി​ധി 1.7.2004ൽ 20-28 ​വ​യ​സ്സ്.

കോ​ൺ​സ്റ്റ​ബി​ൾ ത​സ്തി​ക​യി​ൽ 4208 ഒ​ഴി​വു​ക​ളു​ണ്ട്. അ​ടി​സ്ഥാ​ന​ശ​മ്പ​ളം 21700 രൂ​പ. യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/​പ​ത്താം​ക്ലാ​സ്/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 1.7.2024ൽ 18-28 ​വ​യ​സ്സ്.

ഫി​സി​ക്ക​ൽ, മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സു​ള്ള​വ​രാ​ക​ണം. ഒ​ഴി​വു​ക​ളി​ൽ 15 ശ​ത​മാ​നം വ​നി​ത​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ/​ഇ.​ഡ​ബ്ലി​യു.​എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്കും സം​വ​ര​ണം ല​ഭി​ക്കും. ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ, കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ, ശാരീരിക അളവ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ.

പ​രീ​ക്ഷ​ഫീ​സ് 500 രൂ​പ. വ​നി​ത​ക​ൾ/​എ​സ്.​സി/​എ​സ്.​ടി/​വി​മു​ക്ത ഭ​ട​ന്മാ​ർ/​ന്യൂ​ന​പ​ക്ഷം/​സാ​മ്പ​ത്തി​ക പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ (EBC) വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 250 രൂ​പ മ​തി. ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ബാ​ങ്ക് ചാ​ർ​ജ് ഒ​ഴി​കെ​യു​ള്ള തു​ക (ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 400 രൂ​പ) തി​രി​കെ ല​ഭി​ക്കും.

വി​ജ്ഞാ​പ​ന​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ഏ​പ്രി​ൽ 15 മു​ത​ൽ മേ​യ് 14 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഒ​റ്റ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ മ​തി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വി​ജ്ഞാ​പ​നം കാ​ണു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SIConstableCareer NewsRailway Protection Force
News Summary - SI, Constable in Railway Protection Force
Next Story