Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഡി.ആർ.ഡി.ഒയിൽ സീനിയർ...

ഡി.ആർ.ഡി.ഒയിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ; 1901 ഒഴിവുകൾ

text_fields
bookmark_border
ഡി.ആർ.ഡി.ഒയിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ; 1901 ഒഴിവുകൾ
cancel

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ) നിയമനത്തിന് സെപ്റ്റംബർ മൂന്ന് രാവിലെ 10 മണി മുതൽ 23ന് വൈകീട്ട് അഞ്ചു മണിവരെ ഓൺലൈനായി അപേക്ഷിക്കാം.

* സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് ബി (STA-B) ഒഴിവുകൾ 1075. ശമ്പളനിരക്ക് 35400-112400 രൂപ. നിരവധി ആനുകൂല്യങ്ങളുമുണ്ട്. യോഗ്യത: ശാസ്ത്രബിരുദം, അല്ലെങ്കിൽ വിവിധ ട്രേഡുകളിലുള്ള എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ പ്രായപരിധി: 18-28.

* ടെക്നീഷ്യൻ- ഗ്രേഡ് -എ (ടെക് എ) ഒഴിവുകൾ 826. ശമ്പളനിരക്ക് 19900-63200 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. അല്ലെങ്കിൽ വിവിധ ട്രേഡുകളിലുള്ള അംഗീകൃത ഐ.ടി.ഐ/NTC/NAC സർട്ടിഫിക്കറ്റ്. പ്രായപരിധി: 18-28.

എസ്.സി/എസ്.ടി/ഒ.ബി.സി / വിമുക്തഭടന്മാർ/ പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് വയസ്സിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.drdo.gov.in ൽ സെപ്റ്റംബർ മൂന്നിന് ലഭിക്കും. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ടാവും. ന്യൂഡൽഹിയിലെ സെന്റർ ഫോർ പേർസനൽ ടാലന്റ് മാനേജ്മെന്റാണ് സെലക്ഷൻ ടെസ്റ്റ്/DRDO എൻട്രി ടെസ്റ്റ് ദേശീയതലത്തിൽ നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Technical assistantDRDO vacancies
News Summary - Senior Technical Assistant, Technician at DRDO; 1901 vacancies
Next Story