Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർപോർട്ട് അതോറിറ്റി ലോജിസ്റ്റിക്സ് കമ്പനിയിൽ സെക്യൂരിറ്റി സ്ക്രീനർ ഒഴിവ്

text_fields
bookmark_border
vacancy
cancel

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അ​ലൈഡ് സർവിസസ് കമ്പനി ലിമിറ്റഡിലേക്ക് സെക്യൂരിറ്റി സ്​ക്രീനർ (ഫ്രഷ്) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കാണ് നിയമനം.

ചെന്നൈ, ഗോവ, കോഴിക്കോട്, ട്രിച്ചി, മധുര, തിരുപ്പതി, പുണെ, ഇന്ദോർ, പാറ്റ്, വാരാണസി, റായ്പുർ, ഭുവനേശ്വർ, വ​​​ഡോദര, ശ്രീനഗർ, കൊൽക്കത്ത, വിശാഖപട്ടണം തുടങ്ങിയ 23 വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലാണ് തൊഴിലവസരം. ആകെ 906 ഒഴിവുകളുണ്ട്. തിരഞ്ഞെടുക്കുന്നവർ ഇന്ത്യയിലെവിടെയും ജോലി ചെയ്യാൻ ബാധ്യസ്ഥമാണ്.

ഭാരതപൗരന്മാർക്ക് അപേക്ഷിക്കാം. യോഗ്യത: 60 ശതമാനം മാർക്കിൽ കുറയാതെയുള്ള അംഗീകൃത സർവകലാശാല ബിരുദം. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക് മതി. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വായിക്കാനും സംസാരിക്കാനും കഴിവുള്ളവരാകണം. പ്രാദേശിക ഭാഷാപരിജ്ഞാനം വേണം. പ്രായപരിധി 1.11.2023ൽ 27.

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.aaiclas.aero/career ലിങ്കിലുണ്ട്. അപേക്ഷഫീസ് 750 രൂപ. SC/ST/EWS/വനിതകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 100 രൂപ മതി. നിർദേശാനുസരണം ഓൺലൈനായി ഡിസംബർ എട്ടിന് വൈകീട്ട് അഞ്ചു മണി വരെ അപേക്ഷ സമർപ്പിക്കാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Security Screener Vacancy in Airport Authority Logistics Company
Next Story