ഐ.എസ്.ആർ.ഒയിൽ സയന്റിസ്റ്റ്/ എൻജിനീയർ: 303 ഒഴിവുകൾ
text_fieldsബഹിരാകാശ വകുപ്പിനു കീഴിലുള്ള ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) വിവിധ സെന്ററുകളിലേക്ക് സയന്റിസ്റ്റ്/ എൻജിനീയർ ഗ്രേഡ് എസ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകൾ 303 (ഇലക്ട്രോണിക്സ് 90, മെക്കാനിക്കൽ 163, കമ്പ്യൂട്ടർ സയൻസ് 47, ഓട്ടോണമസ് ബോഡി -പി.ആർ.എൽ- ഇലക്ട്രോണിക്സ് 2, കമ്പ്യൂട്ടർ സയൻസ് 1).
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ 65 ശതമാനം മാർക്കിൽ/ 6.84/10 CGPAയിൽ കുറയാതെ ബി.ഇ/ബി.ടെക്, ഫൈനൽ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. 31.8.2023നകം യോഗ്യത തെളിയിച്ചാൽ മതി. ഡ്യുവൽ/ഇന്റഗ്രേറ്റഡ് ഡിഗ്രിക്കാർക്കും അപേക്ഷിക്കാം.
പ്രായപരിധി 14.6.2023ൽ 28 വയസ്സ്. കേന്ദ്രസർക്കാർ ജീവനക്കാർ/വിമുക്തഭടമാർ/ഭിന്നശേഷിക്കാർ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.isro.gov.in/Recruitment ലിങ്കിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
ഓൺലൈനായി ജൂൺ 14 വരെ അപേക്ഷ സമർപ്പിക്കാം. ഇന്റർനെറ്റ് ബാങ്കിങ്/ഡെബിറ്റ് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ലഖ്നോ, മുംബൈ, ന്യൂഡൽഹി, അഹമ്മദാബാദ്, ഭോപാൽ, കൊൽക്കത്ത കേന്ദ്രങ്ങളിലായി നടത്തുന്ന സെലക്ഷൻ ടെസ്റ്റ്, തുടർന്നുള്ള ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.