സയന്റിഫിക് അസി. നിയമനം: നാലാഴ്ചക്കകം തീരുമാനമെടുക്കണം
text_fieldsകൊച്ചി: ഫോറൻസിക് ലബോറട്ടറികളിൽ 12 സയന്റിഫിക് അസിസ്റ്റന്റുമാരുടെ ഒഴിവുകൾകൂടി നികത്തണമെന്ന ശിപാർശയിൽ നാലാഴ്ചക്കകം ധനകാര്യ വകുപ്പ് അനുകൂലമായി പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഫോറൻസിക് ലാബിൽ ജീവനക്കാർ ഇല്ലാത്തതിനാൽ സാമ്പിൾ പരിശോധനഫലം വൈകുകയും കേസുകൾ കെട്ടിക്കിടക്കുകയുമാണെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഇടപെടലിനെത്തുടർന്ന് കഴിഞ്ഞവർഷം 28 സയന്റിഫിക് ഓഫിസർമാർക്ക് നിയമനം നൽകിയിരുന്നു. 12 പേരെക്കൂടി നിയമിക്കാനുള്ള ഫയൽ ധനവകുപ്പ് പരിഗണനയിലാണെന്ന് അറിയിച്ച സാഹചര്യത്തിലാണ് കോടതി നിർദേശം. വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതടക്കം വിഷയങ്ങളാണ് കോടതി പ്രത്യേക സിറ്റിങ്ങിൽ പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

