എസ്.ബി.െഎയിൽ 446 സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവ്
text_fieldsസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷലിസ്റ്റ് കേഡർ ഓഫിസർമാരെ റിക്രൂട്ട് ചെയ്യുന്നു. വിവിധ തസ്തികകളിലായി 446 ഒഴിവുണ്ട്. എക്സിക്യൂട്ടിവ് (എഫ് & എം.എം) തസ്തികയിലെ 241 ഒഴിവുകളും സീനിയർ എക്സിക്യൂട്ടിവ് (സോഷ്യൽ ബാങ്കിങ് & സി.എസ്.ആർ) തസ്തികയിലെ 85 ഒഴിവുകളും ഇതിൽ ഉൾപ്പെടും.
കരാർ അടിസ്ഥാനത്തിലും സ്ഥിരമായും നിയമനം നടത്തും. വിശദവിവരങ്ങൾ https://bank.sbi/carees അല്ലെങ്കിൽ www.sbi.co.in/careers. ൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി ജൂലൈ 13നകം സമർപ്പിക്കണം.
എക്സിക്യൂട്ടിവ് തസ്തികക്ക് റൂറൽ ഇക്കോണമി/ അഗ്രികൾചർ/ഹോർട്ടി കൾചർ/ അനുബന്ധവിഷയത്തിൽ നാലുവർഷത്തെ ഫുൾടൈം ബിരുദമാണ് യോഗ്യത. ബിരുദാനന്തര ബിരുദ മുള്ളവർക്ക് കാർഷിക അനുബന്ധ മേഖലയിൽ മാർക്കറ്റിങ് പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന. പ്രായം 30.
സീനിയർ എക്സിക്യൂട്ടിവ് തസ്തികകക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം മതി. സോഷ്യൽ സയൻസസ്/സോഷ്യൽ വർക്കർ ബിരുദമോ പി.ജിയോ ഉള്ളവർക്ക് മുൻഗണന. മൂന്നുവർഷത്തെ പ്രവൃത്തിപരിചയമുണ്ടാവണം. പ്രായം 35.
സ്പെഷലിസ്റ്റ് കേഡർ ഓഫിസർ തസ്തികകളിൽ റിലേഷൻഷിപ് മാനേജർ (ഒഴിവുകൾ -48), ഇൻവെസ്റ്റ്മെൻറ് ഓഫിസർ (9), െപ്രാജക്ട് മാനേജർ (6), എസ്.എം.ഇ െക്രഡിറ്റ് അനലിസ്റ്റ് (20), ഡെപ്യൂട്ടി മാനേജർ (ഐ.എസ്. ഓഡിറ്റ് (8), മാനേജർ േഡറ്റ അനലിസ്റ്റ് (2), സീനിയർ എക്സിക്യൂട്ടിവ് അനലിസ്റ്റിക്സ്/ ഡിജിറ്റൽ റിലേഷൻ/ ഡിജിറ്റൽ മാർക്കറ്റിങ് (6), മാനേജർ ഡിജിറ്റൽ മാർക്കറ്റിങ് (1) മുതലായവ ഉൾപ്പെടും. യോഗ്യത മാനദണ്ഡങ്ങൾ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വെബ്ൈസറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

