Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎസ്​.ബി.ഐയിൽ 5000...

എസ്​.ബി.ഐയിൽ 5000 ജൂനിയർ അസോസിയേറ്റുകളുടെ ഒഴിവ്​; ബിരുദധാരികൾക്ക്​ അപേക്ഷിക്കാം

text_fields
bookmark_border
sbi
cancel

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌.ബി‌.ഐ) ജൂനിയർ അസോസിയേറ്റ്‌സ്​ തസ്​തികയി​ലേക്ക്(കസ്റ്റമർ സപ്പോർട്ട്​, സെയിൽസ്-ക്ലറിക്കൽ കേഡർ​)​ അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ മെയ് 17ന്​ മുമ്പ്​ sbi.co.in അല്ലെങ്കിൽ bank.sbi/careers വഴി സമർപ്പിക്കണം. അപേക്ഷാ ഫോമുകൾ ഓൺലൈനിൽ ലഭ്യമാണ്.

5000 സ്ഥിര തസ്​തികകളിലേക്കും മാറ്റിവെച്ച 237 തസ്തികകളിലേക്കുമാണ്​ നിയമനം. ഏപ്രിൽ ഒന്നിന്​​ 20നും 28നും മധ്യേ പ്രായമുള്ള അംഗീകൃത സർവകലാശാലകളിൽ നിന്ന്​ ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയവർക്ക്​​ അ​േപക്ഷിക്കാം. ഇന്‍റഗ്രേറ്റഡ്​ ഡുവൽ ഡിഗ്രി സർട്ടിഫിക്കറ്റുള്ളവർ ബിരുദം നേടിയത്​ 2021 ആഗസ്റ്റ്​ 16നോ അതിന്​ മുമ്പോ ആയിരിക്കണമെന്നും എസ്​.ബി.ഐ അറിയിക്കുന്നു.

അവസാന വർഷ/അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാമെങ്കിലും തെരഞ്ഞെടുക്കപ്പെട്ടാൽ അവർക്ക്​ 2021 ആഗസ്റ്റ്​ 16നോ അതിന്​ മുമ്പോ ബിരുദം നേടിയതായി കാണിക്കുന്ന രേഖ ഹാജരാക്കാൻ സാധിക്കണം.

പ്രിലിമിനറി, മെയിൻ പരീക്ഷകളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്​. പ്രാദേശിക ഭാഷയിലെ അറിവ്​ പരിശോധിക്കാനായി മറ്റൊരു പരീക്ഷയുമുണ്ടാകും. ജൂണിലായിരിക്കും പ്രാഥമിക പരീക്ഷ നടക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ ആറ്​ മാസം പ്രൊബേഷൻ കാലമായിരിക്കും.

ക്ലറിക്കൽ കേഡറിലെ തു​ടക്കക്കാരായ ജീവനക്കാർക്ക്​ മുംബൈ പോലുള്ള ​െമട്രോ നഗരങ്ങളിൽ യാത്രാ ബത്തയും മറ്റ്​ അലവൻസുകളും ഉൾപ്പെടെ പ്രതിമാസം 29,000 രൂപയാണ്​ പ്രതിഫലം. പുതുതായി നിയമിക്കപ്പെടുന്ന ബിര​ുദധാരികളായ ജൂനിയർ അസോസിയേറ്റുകൾക്ക്​ അധികമായി രണ്ട്​ ഇന്‍ക്രിമെന്‍റുകളുമുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbibank jobJunior Associate
News Summary - SBI Invites Applications To Fill 5,000 Junior Associate (Clerical Cadre) Posts
Next Story