സർദാർ വല്ലഭായ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ ഒഴിവുകൾ
text_fieldsസൂറത്തിലെ സർദാർ വല്ലഭായ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ ഗവേഷണ പ്രോജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പരമാവധി 18 മാസത്തേക്കായിരിക്കും നിയമനം.
റിസർച്ച് അസോസിയേറ്റ്-1(രണ്ട് ഒഴിവ്), സീനിയർ റിസർച്ച് ഫെലോ-എസ്.ആർ.എഫ് (രണ്ട് ഒഴിവ്), ജൂനിയർ റിസർച്ച് ഫെലോ- ജെ.ആർ.എഫ്( രണ്ട് ഒഴിവ്), സ്കിൽഡ്/ ക്ലറിക്കൽ(ഒരു ഒഴിവ്), അൺസ്കിൽഡ്(ഒരു ഒഴിവ്) എന്നിങ്ങനെയാണുള്ളത്.താൽപര്യമുള്ള ഉദ്യോഗാർഥികൾ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷഫോറം പൂരിപ്പിച്ച് sac.med.svnit@gmai.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക.
അപേക്ഷയോടൊപ്പം അനുബന്ധ സർട്ടിഫിക്കറ്റുകൾ അയക്കേണ്ടതില്ല.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 10. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറം മാതൃകക്കും http://www.svnit.ac.in സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
