റീജനൽ സെൻറർ ഫോർ ബയോടെക്നോളജിയിൽ 27 ഒഴിവുകൾ
text_fieldsറീജനൽ സെൻറർ ഫോർ ബയോടെക്നോളജി (ആർ.സി.ബി) വിവിധ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ബിസിനസ് ഡെവലപ്മെൻറ് മാനേജർ-ഒന്ന്, സീനിയർ ഫിനാൻസ് ആൻഡ് ബിസിനസ് മാനേജർ-ഒന്ന്, ടെക്നോളജി മാനേജർ-രണ്ട്, അഡ്മിനിസ്ട്രേറ്റിവ് മാനേജർ-രണ്ട്, ആപ്ലിക്കേഷൻ അസിസ്റ്റൻറ്-അഞ്ച്, സീനിയർ ടെക്നിക്കൽ ഒാഫിസർ-എട്ട്, ടെക്നിക്കൽ ഒാഫിസർ-ഏഴ്, മെക്കാനിക്കൽ/ഇലക്ട്രോണിക്സ് എൻജിനീയർ-ഒന്ന്, എക്സിക്യൂട്ടിവ് അസിസ്റ്റൻറ്-ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. ജനറൽ വിഭാഗത്തിന് അപേക്ഷഫീസ് 500 രൂപ.
ഒാൺലൈനായി ഫീസടക്കാം. അപേക്ഷകൾ മേയ് 17 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.rcb.res.in, www.rcb.ac.in വെബ്സൈറ്റിൽ.
