Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയില്‍ നൂറിലധികം പുരുഷ നഴ്​സുമാർക്ക്​ നിയമനം; റിക്രൂട്ട്മെന്റ്​ നോര്‍ക്ക റൂട്ട്സിന്​ കീഴിൽ

text_fields
bookmark_border
യു.എ.ഇയില്‍ നൂറിലധികം പുരുഷ നഴ്​സുമാർക്ക്​ നിയമനം; റിക്രൂട്ട്മെന്റ്​ നോര്‍ക്ക റൂട്ട്സിന്​ കീഴിൽ
cancel

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്​ കീഴിൽ അബുദാബിയിലെ സ്വകാര്യ സ്ഥാനപത്തിലേക്ക്​ നൂറലിധികം പുരുഷ നഴ്​സുമാർക്ക്​ റിക്രൂട്ട്മെന്റ്. നഴ്സിങില്‍ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ്​ യോഗ്യത. ബി.എൽ.എസ് (ബേസിക് ലൈഫ് സപ്പോർട്ട്), എ.സി.എൽ.എസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്), മെഡിക്കൽ നഴ്സിങ് പ്രാക്ടിസിംഗ് യോഗ്യതയും വേണം.

വിശദമായ CV യും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ സന്ദര്‍ശിച്ച് 2025 ഫെബ്രുവരി 18 നകം അപേക്ഷിക്കണമെന്ന്​ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.

അബൂദാബി ആരോഗ്യ വകുപ്പിന്റെ (DOH) മെഡിക്കൽ പ്രാക്ടിസിംഗ് ലൈസൻസ് (രജിസ്ട്രേഡ് നഴ്സ്) ഉളളവര്‍ക്ക് മുന്‍ഗണന. അല്ലാത്തവര്‍ നിയമന ഉത്തരവ് ലഭിച്ച് 90 ദിവസത്തിനകം പ്രസ്തുത യോഗ്യത നേടണം. അബൂദാബിയിലെ വിവിധ മെയിൻലാൻഡ് ക്ലിനിക്കുകൾ (ആഴ്ചയിൽ ഒരു ദിവസം അവധി) ഇൻഡസ്ട്രിയൽ റിമോട്ട് സൈറ്റ്, ഓൺഷോർ (മരുഭൂമി) പ്രദേശം, ഓഫ്ഷോർ, ബാർജ്/ദ്വീപുകളിലെ ക്ലിനിക്കുകളില്‍ (ജലാശയത്തിലുളള പ്രദേശങ്ങൾ) സൈക്കിൾ റോട്ടേഷൻ വ്യവസ്ഥയില്‍ പരമാവധി 120 ദിവസം വരെ ജോലിയും 28 ദിവസത്തെ അവധിയും ലഭിക്കും.

5,000 ദിര്‍ഹം ശമ്പളവും, ഷെയേര്‍ഡ് ബാച്ചിലർ താമസം, സൗജന്യ ഭക്ഷണം അല്ലെങ്കില്‍ പാചകം ചെയ്യുന്നതിനുളള സൗകര്യം, ആരോഗ്യ ഇൻഷുറൻസ്, അവധി ആനുകൂല്യങ്ങള്‍, രണ്ടു വർഷത്തിലൊരിക്കൽ നാട്ടിലേയ്ക്കുളള വിമാനടിക്കറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Recruitment of over 100 male nurses in UAE; Recruitment under Norka Roots
Next Story