സുഭിക്ഷ കേരളം പദ്ധതിയില്‍ നിയമനം: ഇന്‍റര്‍വ്യൂ നവംബര്‍ 4ന്
text_fieldsസുഭിക്ഷ കേരളം പദ്ധതിയില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍, പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് നാളെ (നവംബര്‍ 4) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ വാക്ക് - ഇന്‍-ഇന്‍റര്‍വ്യു നടത്തും.
അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ തസ്തികയിലേക്ക് രാവിലെ 11.30നും പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് ഇന്‍റര്‍വ്യൂ.
വി.എച്ച്.എസ്.ഇ ഫിഷറീസ് അല്ലെങ്കില്‍ സുവോളജിയിലോ ഫിഷറീസിലോ ബിരുദമുള്ളവരെയാണ് അക്വാ കള്‍ച്ചര്‍ പ്രമോട്ടര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. എസ്.എസ്.എല്‍.സി വിജയിച്ച അക്വാകള്‍ച്ചര്‍ മേഖലയില്‍ നാല് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും പങ്കെടുക്കാം.
കോട്ടയം മുനിസിപ്പാലിറ്റി, മുളക്കുളം, കടുത്തുരുത്തി, രാമപുരം, ആര്‍പ്പൂക്കര, അതിരമ്പുഴ, വെള്ളാവൂര്‍, വാഴൂര്‍, നെടുംകുന്നം ഗ്രാമ പഞ്ചായത്തുകളിലോ സമീപ പഞ്ചായത്തുകളിലോ താമസിക്കുന്നവരാകണം. പ്രായം 20നും 56നും മധ്യേ.
ഫിഷറീസ് സയന്‍സില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദമോ അക്വാകള്‍ച്ചറിലോ സുവോളജിയിലോ ബിരുദാനന്തര ബിരുദമോ ആണ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയുടെ യോഗ്യത. സര്‍ക്കാരിലോ അനുബന്ധ ഏജന്‍സികളിലോ സമാന തസ്തികയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന രേഖയുടെ അസലും പകര്‍പ്പും ഹാജരാക്കണം ഫോണ്‍: 0481 2566823.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

