Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസ്വപ്നങ്ങൾക്ക്...

സ്വപ്നങ്ങൾക്ക് പാളമിടാൻ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ റെയിൽവേ വിളിക്കുന്നു

text_fields
bookmark_border
സ്വപ്നങ്ങൾക്ക് പാളമിടാൻ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ റെയിൽവേ വിളിക്കുന്നു
cancel
camera_alt

പ്രതീകാത്മക ചിത്രം 

റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ 11,127 ഒഴിവുകൾ. 19,900 രൂപയാണ് അടിസ്ഥാന ശമ്പളം. അപേക്ഷാ ഫീസ് 500 രൂപ. വനിതകൾ, പട്ടികജാതി/വർഗം, വിമുക്ത ഭടന്മാർ, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് 250 രൂപ. നെറ്റ്ബാങ്കിങ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, യു.പി.ഐ ഉപയോഗിച്ച് ഫീസ് അടക്കാം. ഓൺലൈനിൽ ജൂൺ 14 വരെ അപേക്ഷിക്കാം. 16 വരെ ഫീസ് സ്വീകരിക്കും.

വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളിൽ (ആർ.ആർ.സി)/റെയിൽവേ മേഖലാടിസ്ഥാനത്തിൽ ലഭ്യമായ ഒഴിവുകൾ വിജ്ഞാപനത്തിലുണ്ട്. ദക്ഷിണ റെയിൽവേ, തിരുവനന്തപുരത്തിന് കീഴിൽ 64 ഒഴിവുകളാണുള്ളത്. (ജനറൽ-28, എസ്.സി -8, എസ്.ടി -5, ഒ.ബി.സി-22, ഇ.ഡബ്യു.എസ് -1). ഏഴ് ഒഴിവുകളിൽ വിമുക്ത ഭടന്മാർക്ക് നിയമനം ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അഭിരുചി പരീക്ഷ, വൈദ്യപരിശോധന, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. കേരളത്തിലും പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്.

യോഗ്യത: എസ്.എസ്.എൽ.സിയും ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മിൽറൈറ്റ്/മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ ആൻഡ് ടെലിവിഷൻ), ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, ആർമച്വർ ആൻഡ് കോയിൽ വൈൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എൻജിൻ ടർണർ, മെഷ്യനിസ്റ്റ്, റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് മെക്കാനിക് ട്രേഡുകളിലൊന്നിൽ അംഗീകൃത ഐ.ടി.ഐ (NCVT/SEVT) സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം.

എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ ആക്ട് അപ്രന്റീസ് പൂർത്തീകരിച്ച സർട്ടിഫിക്കറ്റും അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമ/ഡിഗ്രി ഉള്ളവരെയും പരിഗണിക്കും. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.

പ്രായപരിധി: 1.7.2026ൽ 18-30 വയസ്സ്. എസ്.സി/എസ്.ടി /ഒ.ബി.സി-എൻ.സി.എൽ, വിമുക്ത ഭടന്മാർ മുതലായ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിധവകൾക്കും നിയമപരമായി വിവാഹബന്ധം വേർപെടുത്തി പുനർവിവാഹം കഴിച്ചിട്ടില്ലാത്തവർക്കും 35 വയസ്സ് വരെയാകാം. ആക് അപ്രൻസീസ് പൂർത്തിയാക്കിയവർക്കും ഇളവ് ലഭിക്കും. വിവരങ്ങൾ www.rrbthiruvananthapuram.gov.inൽ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Railwaysgovernment jobjob vacancyRRBTrain loco pilot
News Summary - Railways is calling for the post of Assistant Loco Pilot
Next Story