റെയിൽവേയിൽ വിളിക്കുന്നു; 312 ഒഴിവുകൾ
text_fieldsപ്രതീകാത്മക ചിത്രം
റെയിൽവേയിൽ താഴെ കാണുന്ന തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനം (CEN-No. 08/2025) www.rrbthiruvananthapuram.gov.in ൽ ലഭിക്കും. ഓൺലൈനിൽ ജനുവരി 29 വരെ അപേക്ഷിക്കാം. ഫീസ് 30 വരെ അടക്കാം.
വിവിധ ആർ.ആർ.ബികളുടെ കീഴിലായി ആകെ 312 ഒഴിവുകളാണുള്ളത്. ഓരോ ആർ.ആർ.ബിയുടെ കീഴിൽ ലഭ്യമായ തസ്തികകൾ, ഒഴിവുകൾ, യോഗ്യത മാനദണ്ഡങ്ങൾ, ശമ്പളം മുതലായ സമഗ്ര വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ/ പരീക്ഷ ഫീസ് 500 രൂപ. വനിതകൾ/ ഭിന്നശേഷിക്കാർ/ ട്രാൻസ്ജെൻഡർ/ വിമുക്ത ഭടന്മാർ/ എസ്.സി/എസ്.ടി/ ഇ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് 250 രൂപ മതി.
തസ്തികകൾ, ഒഴിവുകൾ
- ചീഫ് ലോ അസിസ്റ്റന്റ്: അടിസ്ഥാന ശമ്പളം 44,900 രൂപ. ഒഴിവുകൾ - 22,
- പബ്ലിക് പ്രോസിക്യൂട്ടർ: ശമ്പളം 44,900 രൂപ ഒഴിവ് - 7,
- ജൂനിയർ ട്രാൻസ് ലേറ്റർ (ഹിന്ദി) - 202,
- സീനിയർ പബ്ലിസിറ്റി ഇൻസ്പെക്ടർ - 15,
- സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്പെക്ടർ - 24,
- സയന്റിഫിക് അസിസ്റ്റന്റ് (ട്രെയ്നിങ്) - 2,
- ഈ തസ്തികകളുടെ അടിസ്ഥാന ശമ്പളം: 35,400 രൂപ,
- ലാബ് അസിസ്റ്റന്റ് ഗ്രേഡ്- 3 (കെമിസ്റ്റ് ആൻഡ് മെറ്റലർജിസ്റ്റ്) - 39, ശമ്പളം 19,900 രൂപ,
- സയന്റിഫിക് സൂപ്പർവൈസർ/ എർഗോണമിക്സ് ആൻഡ് ട്രെയ്നിങ് - 1, ശമ്പളം 44,900 രൂപ.
വിവിധ തസ്തികകളിലായി ആർ.ആർ.ബി ബംഗളൂരുവിൽ ഒമ്പത് ഒഴിവുകളും ചെന്നൈയിൽ രണ്ടു ഒഴിവുകളും ലഭ്യമാണ്. ആർ.ആർ.ബി തിരുവനന്തപുരത്തിനു കീഴിൽ ഒഴിവുകളില്ല.
യോഗ്യത: ചീഫ് ലോ അസിസ്റ്റന്റ്: നിയമബിരുദവും പ്ലീഡറായി മൂന്നു വർഷത്തെ പരിചയവും. പ്രായപരിധി: 18-40.
പബ്ലിക് പ്രോസിക്യൂട്ടർ- ബിരുദം+ നിയമബിരുദം+ അഭിഭാഷകരായി അഞ്ചു വർഷത്തെ പരിചയം. പ്രായം 18-32, ജൂനിയർ ട്രാൻസ് ലേറ്റർ: എം.എ (ഹിന്ദി/ ഇംഗ്ലീഷ്) / (ഡിഗ്രി തലത്തിൽ ഇംഗ്ലീഷ്/ ഹിന്ദി വിഷയങ്ങൾ പഠിച്ചിരിക്കണം). പ്രായം: 18-33.
സീനിയർ പബ്ലിസിറ്റി ഇൻസ്പെക്ടർ- ബിരുദം + പി.ആർ/ അഡ്വർടൈസിങ്/ ജേണലിസം ഡിപ്ലോമയും. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായം: 18-33. ലാബ് അസിസ്റ്റന്റ് -ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളോടെ പ്ലസ്ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായം: 18-30.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

