ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്ലേസ്മെന്റ് നടക്കുന്നത് ബോംബെ ഐ.ഐ.ടിയിൽ, ഡൽഹി ഐ.ഐ.ടി രണ്ടാമത്
text_fieldsഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഐ.ഐ.ടി ബോംബെ. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിലെ മുൻനിര റാങ്കുകാരിൽ ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത് ബോംബെ ഐ.ഐ.ടിയാണ്. ക്വ്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിലെ മികച്ച യൂനിവേഴ്സിറ്റികളുടെ പട്ടികയിൽ ഒന്നാമത് ഐ.ഐ.ടി ബോംബെയാണ്. അക്കാദമിക മികവിനൊപ്പം ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് തൊഴിൽ ലഭിക്കുന്നതും കൂടി കണക്കിലെടുത്താണ് ബോംബെ ഐ.ഐ.ടി പട്ടികയിൽ ഒന്നാമതായി സ്ഥാനം പിടിച്ചത്.
പട്ടികയിൽ 281-300 റാങ്ക് ആണ് ബോംബെ ഐ.ഐ.ടിക്ക് ലഭിച്ചത്. ജവഹർ ലാൽ നെഹ്റു യൂനിവേഴ്സിറ്റി ആണ് പട്ടികയിൽ രണ്ടാമതുള്ള ഇന്ത്യൻ യൂനിവേഴ്സിററി. 361-380 റാങ്ക് പരിധിയിലാണ് ജെ.എൻ.യു വരുന്നത്.
തൊഴിൽ സാധ്യത ഉറപ്പു നൽകുന്ന ലോത്തിലെ നൂറു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലും ബോംബെ ഐ.ഐ.ടി ഇടം പിടിച്ചിട്ടുണ്ട്. പ്ലേസ്മെന്റിന്റെ കാര്യത്തിൽ ഡൽഹി ഐ.ഐ.ടിയും പട്ടികയിലുണ്ട്. ലിംഗ സമത്വത്തിലും മറ്റ് അസമത്വങ്ങൾ ഇല്ലാതാക്കിയതിനുമാണ് ജെ.എൻ.യു പട്ടികയിൽ ഇടംനേടിയത്.
ആഗോള തലത്തിൽ കാലിഫോർണിയ യൂനിവേഴ്സിറ്റി ആണ് റാങ്കിങ്ങിൽ ഒന്നാമത്. ടൊറൊന്റോ യൂനിവേഴ്സിറ്റിയും ബ്രിട്ടീഷ് കൊളംബിയയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

