പൊതുമേഖലയിലെ തൊഴിലവസരങ്ങള്‍ കുവൈത്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് പാര്‍ലമെന്റ് സ്പീക്കര്‍- അഹമ്മദ് അൽ-സദൂൺ
text_fieldsRepresentational Image
കുവൈത്ത് സിറ്റി: പൊതുമേഖലയിലെ ജോലി അവസരങ്ങള്‍ കുവൈത്തി പൗരന്മാർക്കായി മാത്രമായി പരിമിതപ്പെടുത്തണമെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അൽ-സദൂൺ. ഇതുസംബന്ധിച്ച നിർദേശം അദ്ദേഹം ദേശീയ അസംബ്ലിയില്‍ സമര്‍പ്പിച്ചു. യോഗ്യതയുള്ള കുവൈത്തികളെ ലഭിച്ചില്ലെങ്കില്‍ മാത്രമേ പകരം പ്രവാസി തൊഴിലാളികളെ പരിഗണിക്കാവൂ.
അതോടൊപ്പം സമാനമായ ജോലികൾ ചെയ്യുന്ന സ്വദേശി തൊഴിലാളികളുടേതിനേക്കാൾ ഉയർന്ന ശമ്പളം ഇവര്‍ക്ക് നല്‍കരുതെന്നും അൽ-സദൂൺ നിർദേശിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും സാമ്പത്തിക അഭിവൃദ്ധിക്കും സ്വദേശിവത്കരണം ശക്തി പകരും. ഇതിലൂടെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കാനും കഴിയുമെന്ന് അൽ-സദൂൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

