പി.എസ്.സി: 10 തസ്തികകളിൽ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: പത്ത് തസ്തികളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗത്തിൽ തീരുമാനം. ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (പട്ടികവർഗ്ഗം), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോ ബയോളജി (പട്ടികവർഗ്ഗം), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഓങ്കോളജി (എൽ.സി./എ.ഐ.), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ രചന ശരീർ, തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ), കാസർകോട് , കൊല്ലം, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ) (മുസ്ലീം, എൽ.സി./എ.ഐ.), പോലീസ് വകുപ്പിൽ മോട്ടോർ ട്രാൻസ്പോർട്ട് സബ് ഇൻസ്പെക്ടർ (എൽ.സി./എ.ഐ.) എന്നീ തസ്തികകളിലാണ് ചുരക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്.
ഇതിന് പുറമേ മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്- 2 (എൽ.സി./എ.ഐ), വിവിധ ജില്ലകളിൽ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് വകുപ്പിൽ സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ്- 2, വയനാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് -2, എറണാകുളം ജില്ലയിൽ ഭാരതീയ ചികിത്സ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് -2 എന്നീ തസ്തികകളിൽ സാധ്യത പട്ടികയും പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

