പി.എസ്.സി അറിയിപ്പുകൾ
text_fieldsശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും
തിരുവനന്തപുരം: പൊലീസ് വകുപ്പിൽ അസി. സബ് ഇൻസ്പെക്ടർ (ട്രെയിനി) (പട്ടികവർഗം) (കാറ്റഗറി നമ്പർ 387/2024) തസ്തികയിലേക്ക് നവംബർ 22ന് രാവിലെ 5.30 മുതൽ തിരുവനന്തപുരം, പേരൂർക്കട എസ്.എ.പി പരേഡ് മൈതാനത്ത് ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും നടത്തും. കായികക്ഷമത പരീക്ഷയിൽ വിജയിക്കുന്നവർക്ക് അന്നേദിവസം പി.എസ്.സി ആസ്ഥാനത്ത് പ്രമാണ പരിശോധന നടത്തും.
അഭിമുഖം
പാലക്കാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് (കാറ്റഗറി നമ്പർ 075/2024) തസ്തികയിലേക്ക് നവംബർ 19ന് പി.എസ്.സി കോഴിക്കോട് ജില്ല ഓഫിസിൽ അഭിമുഖം നടത്തും.
പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം) (കാറ്റഗറി നമ്പർ 519/2024) തസ്തികയിലേക്ക് നവംബർ 19, 20, 21 തീയതികളിൽ പി.എസ്.സി പാലക്കാട് ജില്ല ഓഫിസിൽ അഭിമുഖം നടത്തും.
പത്തനംതിട്ട ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 611/2024) തസ്തികയിലേക്ക് 2025 നവംബർ 19, 20, 21 തീയതികളിൽ പി.എസ്.സി പത്തനംതിട്ട ജില്ല ഓഫിസിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക്: 0468 2222665.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് (കാറ്റഗറി നമ്പർ 075/2024) തസ്തികയിലേക്ക് 2025 നവംബർ 19, 20 തീയതികളിൽ പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും.
തിരുവനന്തപുരം ജില്ലയിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 611/2024) തസ്തികയിലേക്ക് 2025 നവംബർ 19, 20, 21, 27 തീയതികളിൽ പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (എൽ.സി/എ.ഐ) (കാറ്റഗറി നമ്പർ 157/2024), പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 610/2024) തസ്തികകളിലേക്ക് നവംബർ 20ന് പി.എസ്.സി കോഴിക്കോട് ജില്ല ഓഫിസിൽ അഭിമുഖം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

