പി.എസ്.സി അറിയിപ്പുകൾ
text_fieldsവിവരണാത്മക പരീക്ഷ
കെ.എസ്.ഇ.ബിയിൽ ഡിവിഷനൽ അക്കൗണ്ടന്റ് - എൻ.സി.എ പട്ടികവർഗം (കാറ്റഗറി നമ്പർ 344/2020) തസ്തികയിലേക്ക് ജൂലൈ ഒന്നിന് രാവിലെ 9.30 മുതൽ ഉച്ചക്ക് 12.00 വരെയും ഉച്ചക്ക് 1.00 മുതൽ വൈകീട്ട് 4.30 വരെയും വിവരണാത്മക പരീക്ഷ നടത്തും.
കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഹോം സയൻസ് (കാറ്റഗറി നമ്പർ 397/2022) തസ്തികയിലേക്ക് ജൂലൈ ഒന്നിന് രാവിലെ 9.30 മുതൽ ഉച്ചക്ക് 12.00വരെ വിവരണാത്മക പരീക്ഷ നടത്തും.
കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) ജൂനിയർ ലെക്ചറർ ഇൻ മോഹിനിയാട്ടം (കാറ്റഗറി നമ്പർ 684/2022) തസ്തികയിലേക്ക് ജൂലൈ ഒന്നിന് രാവിലെ 9.30 മുതൽ ഉച്ചക്ക് 12.00വരെ വിവരണാത്മക പരീക്ഷ നടത്തും.
കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ സംസ്കൃതം (ന്യായ) (കാറ്റഗറി നമ്പർ 2/2022) തസ്തികയിലേക്ക് 2023 ജൂലൈ ഒന്നിന് രാവിലെ 9.30 മുതൽ ഉച്ചക്ക് 12.00 വരെ വിവരണാത്മക പരീക്ഷ നടത്തും.
ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യണം.
അർഹത നിർണയപട്ടിക: തിരുത്തൽ വിജ്ഞാപനം
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ താഴ്ന്ന വിഭാഗം ജീവനക്കാർക്ക് ലോവർ ഡിവിഷൻ ക്ലർക്ക് (കാറ്റഗറി നമ്പർ 375/2020) തസ്തികയിലേക്കും കേരള കാർഷിക സർവകലാശാലയിലെ താഴ്ന്ന വിഭാഗം ജീവനക്കാർക്ക് അസിസ്റ്റൻറ് (കാറ്റഗറി നമ്പർ 111/2021) തസ്തികയിലേക്കും ഉദ്യോഗക്കയറ്റം നേടുന്നതിനുള്ള അർഹത നിർണയപട്ടികയുടെ തിരുത്തൽ വിജ്ഞാപനം പി.എസ്.സി വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രമാണപരിശോധന
കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡിൽ അസിസ്റ്റൻറ് എൻജിനീയർ (കാറ്റഗറി നമ്പർ 502/2019) തസ്തികയിലേക്ക് ജൂൺ 30, ജൂലൈ ഒന്ന് തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽവെച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. സംശയനിവാരണത്തിന് സി.ആർ. 2 വിഭാഗവുമായി ബന്ധപ്പെടണം.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ലിമിറ്റഡിൽ പ്രോജക്ട് അസിസ്റ്റന്റ്/യൂനിറ്റ് മാനേജർ (കാറ്റഗറി നമ്പർ 9/2021) തസ്തികയിലേക്ക് ജൂൺ 30, ജൂലൈ ഒന്ന് തീയതികളിൽ രാവിലെ 10.15 മുതൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും. വിവരങ്ങൾക്ക് ഇ.ആർ.14 വിഭാഗവുമായി ബന്ധപ്പെടണം (0471 2546510).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.