പി.എസ്.സി അറിയിപ്പുകൾ
text_fieldsഅഭിമുഖം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ പ്രൊഡക്ഷൻ എൻജിനീയറിങ് (481/2019) തസ്തികയിലേക്ക് 14,15 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
പ്രമാണ പരിശോധന
ഭൂജല വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (ഹൈഡ്രോളജി) (387/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ വെരിഫിക്കേഷൻ പൂർത്തിയാക്കാനുള്ളവർക്ക് 16ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും. സംശയനിവാരണത്തിന് ജി.ആർ 8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).
ഒ.എം.ആർ പരീക്ഷ
കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ- ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ (766/2021) തസ്തികയിലേക്ക് 17ന് ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് നാലുവരെ ഒ.എം.ആർ പരീക്ഷ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്) (725/2021) തസ്തികയിലേക്ക് 18ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യണം.
അർഹത നിർണയ പരീക്ഷ
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/യു.ഡി ടൈപ്പിസ്റ്റ് എന്നിവരിൽനിന്ന് അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫിസർ തസ്തികയിലേക്ക് 16ന് ഓൺലൈനായി നടത്തുന്ന അർഹതാനിർണയ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർഥികളുടെ പ്രൊഫൈലിൽ.
വകുപ്പുതല പരീക്ഷ
16,17 തീയതികളിൽ ഓൺലൈനായി നടത്താൻ നിശ്ചയിച്ച മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് (ആക്ട്സ് ആൻഡ് റൂൾസ്) (മലബാർ ദേവസ്വം ബോർഡ്) ജനുവരി 2023ലെ വകുപ്പുതല സ്പെഷൽ ടെസ്റ്റിന്റെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർഥികളുടെ പ്രൊഫൈലിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.