പി.എസ്.സി അറിയിപ്പുകൾ
text_fieldsശാരീരിക അളവെടുപ്പുംകായികക്ഷമത പരീക്ഷയും
തിരുവനന്തപുരം: കേരള സിവിൽ പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ട്രെയിനി) (കാറ്റഗറി നമ്പർ 388/2019, 389/2019, 390/2019, 435/2019-എൻ.സി.എ-എസ്.സി.സി.സി), ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 386/2019, 387/2019) തസ്തികകളുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് മാർച്ച് ഏഴുമുതൽ പി.എസ്.സി ആസ്ഥാന ഓഫിസിന്റെയും കൊല്ലം, എറണാകുളം, കോഴിക്കോട് മേഖല ഓഫിസുകളുടെയും മേൽനോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഗ്രൗണ്ടുകളിൽ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും നടത്തും.
തിരുവനന്തപുരം ജില്ലയിൽ മാർച്ച് 14 നും കൊല്ലം, എറണാകുളം ജില്ലകളിൽ മാർച്ച് 16 നും കോഴിക്കോട് ജില്ലയിൽ മാർച്ച് 18 നും പരീക്ഷ പൂർത്തിയാകും. പരീക്ഷയുമായി ബന്ധപ്പെട്ട ജില്ലാ മാറ്റം/പരീക്ഷാകേന്ദ്രമാറ്റം ഒരു സാഹചര്യത്തിലും അനുവദിക്കുന്നതല്ല. അർഹരായവർക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.
അനുയോജ്യത നിർണയം
സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡിൽ അസി. സെയിൽസ്മാൻ (കാറ്റഗറി നമ്പർ 105/2020- തിരുവനന്തപുരം ജില്ല) തസ്തികയിലേക്കുള്ള സാധ്യത പട്ടികയിലുൾപ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ അനുയോജ്യത നിർണയം മാർച്ച് രണ്ടിന് പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫിസിൽ നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
സൈനികക്ഷേമ വകുപ്പിൽ വെൽഫയർ ഓർഗനൈസർ (വിമുക്തഭടന്മാർ മാത്രം-കൊല്ലം ജില്ല, കാറ്റഗറി നമ്പർ 749/2021) തസ്തികയിലേക്ക് മാർച്ച് ആറ്, ഏഴ് തീയതികളിൽ രാവിലെ 10.30ന് പി.എസ്.സി കൊല്ലം ജില്ല ഓഫിസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഉദ്യോഗാർഥികൾക്ക് ഇത് സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈൽ സന്ദേശം എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ പി.എസ്.സി. കൊല്ലം ജില്ല ഓഫിസുമായി ബന്ധപ്പെടണം. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രൊഫസർ ഇൻ രചന ശരീർ (കാറ്റഗറി നമ്പർ 343/2021) തസ്തികയിലേക്ക് മാർച്ച് 10 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

