പി.എസ്.സി അറിയിപ്പുകൾ
text_fieldsപ്രമാണപരിശോധന
തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ അറബിക് (288/2019) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 27ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും. ഫോൺ: 0471 2546324.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ അഗതതന്ത്ര വിധി ആയുർവേദ (117/2021) തസ്തികയിലേക്ക് 27ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും. ഫോൺ: 0471 2546325.
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീപ്രൈമറി ടീച്ചർ തസ്തികയിലേക്ക് 21, 22 തീയതികളിൽ രാവിലെ 10.15ന് പി.എസ്.സി കൊല്ലം ജില്ല ഓഫിസിൽ പ്രമാണപരിശോധന നടത്തും.
പുനരളവെടുപ്പ്
പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ടെലികമ്യൂണിക്കേഷൻസ്) (250/2021) തസ്തികയിലേക്ക് ശാരീരിക അളവെടുപ്പിൽ യോഗ്യത നേടാൻ കഴിയാതിരിക്കുകയും അപ്പീലിലൂടെ കായികക്ഷമത പരീക്ഷയിൽ പങ്കെടുത്ത് വിജയിക്കുകയും ചെയ്തവർക്ക് 21ന് ഉച്ചക്ക് 12ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പുനരളവെടുപ്പ് നടത്തും. അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഉച്ചക്ക് 12ന് മുമ്പ് ഹാജരാകണം.
അഭിമുഖം
കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു.പി.എസ്.ടി (മലയാളം) -തസ്തികമാറ്റം മുഖേന (334/2020) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 22ന് രാവിലെ 11.30ന് പി.എസ്.സി കോഴിക്കോട് ജില്ല ഓഫിസിൽ അഭിമുഖം നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. വ്യക്തിഗത മെമ്മോ അയക്കില്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമല്ലാത്തവർ കോഴിക്കോട് ജില്ല ഓഫിസുമായി ബന്ധപ്പെടണം (0495 2371971).
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്-എട്ടാം എൻ.സി.എ പട്ടികജാതി (225/2022) തസ്തികയിലേക്ക് 24ന് പി.എസ്.സി കോഴിക്കോട് ജില്ല ഓഫിസിൽ അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

