പി.എസ്.സി അറിയിപ്പുകൾ
text_fieldsകായികക്ഷമത പരീക്ഷയും അളവെടുപ്പും
തിരുവനന്തപുരം ജില്ലയിൽ ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് വകുപ്പിൽ ഫയർ വുമൺ (ട്രെയിനി) (കാറ്റഗറി നമ്പർ 245/2020) തസ്തികയിലേക്ക് ജനുവരി 10 മുതൽ 13 വരെ രാവിലെ അഞ്ചിന് പേരൂർക്കട എസ്.എ.പി ക്യാമ്പിലും കോഴിക്കോട് ജില്ലയിൽ ജനുവരി 10, 11, 12 തീയതികളിൽ രാവിലെ ആറിന് കോഴിക്കോട്, മെഡിക്കൽ കോളജിന് സമീപം ദേവഗിരി സെൻറ് ജോസഫ് കോളജിലും ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഉദ്യോഗാർഥികൾക്ക് ഇതു സംബന്ധിച്ച് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. വിശദവിവരങ്ങൾ പ്രൊഫൈലിൽ.
ഒ.എം.ആർ പരീക്ഷ
ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്കർ (കാറ്റഗറി നമ്പർ 252/2021) -എൻ.സി.എ ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 494/2021) തസ്തികയിലേക്ക് ജനുവരി 17ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്തെടുക്കണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

