പി.എസ്.സി വാർത്തകൾ
text_fieldsഅഭിമുഖം
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ പ്യൂൺ/വാച്ച്മാൻ (കെ.എസ്.എഫ്.ഇയിലെ പാർട്ട് ടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (ഒ.ബി.സി) (കാറ്റഗറി നമ്പർ 265/2024) തസ്തികയിലേക്ക് ഈമാസം ഒമ്പതിന് രാവിലെ 10ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ സി.ആർ 2 വിഭാഗവുമായി ബന്ധപ്പെടണം (0471 2546433).
കേരള വാട്ടർ അതോറിറ്റിയിൽ മൈേക്രാബയോളജിസ്റ്റ് (ബാക്ടീരിലോളജിസ്റ്റ്) (കാറ്റഗറി നമ്പർ 411/2023) തസ്തികയിലേക്ക് ഈമാസം ഒമ്പത്, 10, 11, 23 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ എൽ.ആർ. 1 വിഭാഗവുമായി ബന്ധപ്പെടണം (0471 2546242).
പ്രമാണ പരിശോധന
കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ മാത്തമാറ്റിക്സ് (കാറ്റഗറി നമ്പർ 639/2024- പട്ടികവർഗം, 640/2024-പട്ടികജാതി, 641/2024-പട്ടികവർഗം, 759/2024- പട്ടികജാതി) തസ്തികയിലേക്ക് ഈമാസം ഏഴിന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.2 ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546324).
കേരള ബാങ്കിൽ (കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് ലിമിറ്റഡ്) ക്ലർക്ക്/കാഷ്യർ (പാർട്ട് 1- ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 63/2024) തസ്തികയുടെ സാധ്യത പട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് ഈമാസം നാലുമുതൽ 11 വരെയും 22 മുതൽ മുതൽ 28 വരെയും രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

