പി.എസ്.സി വാർത്തകൾ
text_fieldsപ്രായോഗിക പരീക്ഷ
തിരുവനന്തപുരം: സംസ്ഥാന ജലഗതാഗതവകുപ്പിൽ ബോട്ട് ഡ്രൈവർ-എൻ.സി.എ-എസ്.ഐ.യു.സി നാടാർ (കാറ്റഗറി 275/2021) തസ്തികയിലേക്ക് 24ന് ആലപ്പുഴ ബോട്ട് സ്റ്റേഷനിൽ പ്രായോഗികപരീക്ഷ നടത്തും. ഫോൺ: 0471 2546440.
അഭിമുഖം
കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഇസ്ലാമിക് ഹിസ്റ്ററി (292/2019) തസ്തികയിലേക്ക് 17ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546324.
പൊതുമരാമത്ത് (ഇലക്ട്രോണിക്സ് വിങ്) വകുപ്പിൽ എൻജിനീയറിങ് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്)/ഓവർസിയർ ഗ്രേഡ് 1 (ഇലക്ട്രോണിക്സ്) (192/2019) തസ്തികയിലേക്ക് 22, 23, 24 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546281.
ഒ.എം.ആർ പരീക്ഷ
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ് (22/2022), കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ് എന്നിവയിൽ എൽ.ഡി ടൈപ്പിസ്റ്റ് (എൻ.സി.എ) (205/2022), കേരള ലെജിസ്ലേറ്റർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (ഇംഗ്ലീഷ്) (257/2022), കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (262/2022) തസ്തികകളിലേക്ക് 22ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വിവരണാത്മക പരീക്ഷ
വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ)-എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ, മുസ്ലിം (470/2019, 523/2020) തസ്തികയിലേക്ക് 26ന് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ പൊതുവിവരണാത്മക പരീക്ഷ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

