Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightവിവിധ തസ്തികകളിൽ...

വിവിധ തസ്തികകളിൽ പി.എസ്.സി വിളിക്കുന്നു; ഓൺലൈൻ അപേക്ഷ അവസാന തീയതി സെപ്റ്റംബർ 2

text_fields
bookmark_border
വിവിധ തസ്തികകളിൽ പി.എസ്.സി വിളിക്കുന്നു; ഓൺലൈൻ അപേക്ഷ അവസാന തീയതി സെപ്റ്റംബർ 2
cancel

വിവിധ സർക്കാർ ഓഫിസുകളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-2, ജല അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-I/ സബ് എൻജിനീയർ തുടങ്ങിയ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ: www.kerala psc.gov.in/notifications

ഒഴിവുകൾ:

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-2: സർക്കാർ സെക്രട്ടേറിയറ്റ്/ പി.എസ്.സി/ എ.ജി ഓഫിസ് (എറണാകുളം)/ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്/ എൻക്വയറി കമീഷണർ ആൻഡ് സ്​പെഷൽ ജഡ്ജസ് ഓഫിസ്/വിജിലൻസ് ട്രിബ്യൂണൽ ഓഫിസ്/കേരള ലോകായുക്ത എന്നിവിടങ്ങളിലേക്കാണ് നിയമനം. ശമ്പള നിരക്ക് 27,900 -63700 രൂപ.

യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യം. ഇംഗ്ലീഷ് ടൈപ് റൈറ്റിങ് ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ) ആൻഡ് കമ്പ്യൂട്ടർ വേർഡ് പ്രോസസിങ്/ തത്തുല്യം. മലയാളം ടൈപ് റൈറ്റിങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ)/തത്തുല്യം. ഉദ്യോഗസ്ഥരിൽനിന്നും തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും ഇതേ തസ്തികയിലേക്ക് പി.എസ്‍.സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-I/ സബ് എൻജിനീയർ: കേരള ജല അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-I/ സബ് എൻജിനീയർ തസ്തികയിൽ നിയമനം. ശമ്പളനിരക്ക് 36500-89000 ​രൂപ.

യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷ പാസായിരിക്കണം. സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ അംഗീകൃത ഡിപ്ലോമ ഉണ്ടായിരിക്കണം. പട്ടികജാതി/വർഗം, മറ്റു പിന്നാക്ക വിഭാഗങ്ങളിൽപെടുന്നവർക്കും മറ്റും നിയമാനുസൃത വയസ്സിളവുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscCareer Newsgovernment jobGovernment of Keralajob vacancy
News Summary - വിവിധ തസ്തികകളിൽ പി.എസ്.സി വിളിക്കുന്നു
Next Story