Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightബിരുദതല പ്രാഥമിക...

ബിരുദതല പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരവുമായി പി.എസ്.സി

text_fields
bookmark_border
psc
cancel

തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ൽ 29, മേ​യ് 13 തീ​യ​തി​ക​ളി​ൽ ന​ട​ത്തി​യ ബി​രു​ദ​ത​ല പ്രാ​ഥ​മി​ക പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് വീ​ണ്ടും അ​വ​സ​ര​വു​മാ​യി പി.​എ​സ്.​സി. മ​തി​യാ​യ കാ​ര​ണ​ങ്ങ​ളു​ള്ള​വ​ർ​ക്കാ​ണ് വീ​ണ്ടും അ​വ​സ​രം ല​ഭി​ക്കു​ക. ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലും അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ/​സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​യ​വ​ർ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് (പ​രീ​ക്ഷാ​തീ​യ​തി തെ​ളി​യി​ക്കു​ന്ന​ത്) ഹാ​ജ​രാ​ക്കു​ന്ന മു​റ​ക്ക്​ വീ​ണ്ടും അ​വ​സ​രം ന​ൽ​കും.

അ​പ​ക​ടം പ​റ്റി ചി​കി​ത്സ​യി​ലു​ള്ള​വ​ർ/​അ​സു​ഖ​ബാ​ധി​ത​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും (നി​ശ്ചി​ത മാ​തൃ​ക​യി​ൽ) ഹാ​ജ​രാ​ക്ക​ണം. പ്ര​സ​വ സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള​വ​ർ, പ​രീ​ക്ഷ​യോ​ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ്ര​സ​വ തീ​യ​തി വ​രു​ന്ന​വ​ർ, പ​രീ​ക്ഷ ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ, പ​രീ​ക്ഷ ദി​വ​സം സ്വ​ന്തം വി​വാ​ഹം ന​ട​ന്ന​വ​ർ, ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ മ​ര​ണം കാ​ര​ണ​മാ​യു​ള്ള​വ​ർ രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷി​ച്ചാ​ൽ മേ​യ് 27ന് ​ന​ട​ക്കു​ന്ന മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​യോ​ടൊ​പ്പം എ​ഴു​താ​ൻ അ​വ​സ​രം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc exampsc
News Summary - PSC gives another chance to those who could not appear in the graduation level preliminary examination
Next Story