Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപ്ര​ഫ​ഷ​ന​ൽ...

പ്ര​ഫ​ഷ​ന​ൽ വെ​രി​ഫി​ക്കേ​ഷ​ൻ: വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ യോ​ഗ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​ സേ​വ​ന​ത്തി​ന്​ തു​ട​ക്കം

text_fields
bookmark_border
Professional Verification
cancel
camera_alt

Representational Image

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലു​ള്ള വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ യോ​ഗ്യ​ത പ​രി​ശോ​ധി​ക്കു​ന്ന ‘പ്ര​ഫ​ഷ​ന​ൽ വെ​രി​ഫി​ക്കേ​ഷ​ൻ’ സേ​വ​നം മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ‘പ്ര​ഫ​ഷ​ന​ൽ വെ​രി​ഫി​ക്കേ​ഷ​ൻ’ സേ​വ​നം തു​ട​ങ്ങി​യ​ത്​. ഏ​കീ​കൃ​ത പ്ലാ​റ്റ്‌​ഫോം വ​ഴി 62 രാ​ജ്യ​ങ്ങ​ളി​ൽ ഈ ​സേ​വ​നം ക്ര​മേ​ണ ന​ട​പ്പാ​ക്കും. സൗ​ദി തൊ​ഴി​ൽ വി​പ​ണി​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​യാ​ണി​ത്. തൊ​ഴി​ൽ വി​പ​ണി ആ​ക​ർ​ഷ​ക​മാ​ക്കു​ക, തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം മി​ക​ച്ച​താ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ ഇ​തി​നു​ണ്ട്.

സൗ​ദി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്പ് വി​ദേ​ശ തൊ​ഴി​ലാ​ളി​ക്ക് രേ​ഖാ​മൂ​ല​മു​ള്ള അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഈ ​ന​ട​പ​ടി​യി​ലൂ​ടെ ചെ​യ്യു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യ യോ​ഗ്യ​ത​ക്ക്​ അ​നു​സൃ​ത​മാ​യ ജോ​ലി​യി​ലേ​ക്കാ​ണോ റി​ക്രൂ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​ത്​ എ​ന്ന്​ പ​രി​ശോ​ധി​ച്ച്​ ഉ​റ​പ്പു​വ​രു​ത്തും.

ജോ​ലി​ക്കാ​വ​ശ്യ​മാ​യ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, അ​നു​ഭ​വ പ​രി​ജ്ഞാ​നം എ​ന്നി​വ​യാ​ണ്​ പ​രി​ശോ​ധി​ക്കു​ന്ന​ത്. പ്ര​ഫ​ഷ​ന​ൽ വെ​രി​ഫി​ക്കേ​ഷ​ൻ സേ​വ​നം രാ​ജ്യ​ത്തെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ സ​ഹാ​യി​ക്കും. അ​ക്കാ​ദ​മി​ക യോ​ഗ്യ​ത​യി​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ൽ വി​പ​ണി​യി​ലേ​ക്ക് ഒ​ഴു​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും ആ​ളു​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ളും ക​ഴി​വു​ക​ളും പ​രി​ഗ​ണി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും.

തൊ​ഴി​ൽ വി​പ​ണി​യെ നി​യ​ന്ത്രി​ക്കാ​നും തൊ​ഴി​ലി​​ന്റെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും ന​ൽ​കു​ന്ന പ്ര​ഫ​ഷ​ന​ൽ സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്താ​നും ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണ്​ ‘പ്ര​ഫ​ഷ​ന​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ’ പ്രോ​ഗ്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign workersSaudi ArabiaProfessional VerificationEligibility
News Summary - Professional Verification: Checking the eligibility of foreign workers program was started
Next Story