Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപ്രി​ൻ​റി​ങ്​...

പ്രി​ൻ​റി​ങ്​ ടെ​ക്​​നോ​ള​ജി പഠിക്കാം

text_fields
bookmark_border
Printing Technology
cancel

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​ വ​കു​പ്പും കേ​ര​ള സ്​​റ്റേ​റ്റ് സെൻറ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് പ്രി​ൻ​റി​ങ്​ ആ​ൻ​ഡ്​ ട്രെ​യി​നി​ങ്ങും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഒ​രു​വ​ർ​ഷ ദൈ​ർ​ഘ്യ​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഓ​ഫ്‌​സെ​റ്റ് പ്രി​ൻ​റി​ങ്​ ടെ​ക്‌​നോ​ള​ജി കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ പ്ല​സ് ടു, ​വി.​എ​ച്ച്.​എ​സ്.​ഇ, ഡി​പ്ലോ​മ അ​ഥ​വ ത​ത്തു​ല്യ യോ​ഗ്യ​ത​യോ പാ​സാ​യി​രി​ക്ക​ണം.

പ​ട്ടി​ക​ജാ​തി- വ​ർ​ഗ- മ​റ്റ​ർ​ഹ വി​ഭാ​ഗ​ക്കാ​ർ​ക്ക് ഫീ​സ് സൗ​ജ​ന്യ​മാ​യി​രി​ക്കും. പ​ഠ​ന​കാ​ല​യ​ള​വി​ൽ സ്​​റ്റൈ​പ​ൻ​ഡും ല​ഭി​ക്കും. ഒ.​ബി.​സി, എ​സ്.​ഇ.​സി, മു​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​രു​മാ​ന​പ​രി​ധി​ക്ക് വി​ധേ​യ​മാ​യി ഫീ​സ് സൗ​ജ​ന്യ​മാ​യി​രി​ക്കും. ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രി​ൻ​റി​ങ്​ ഡി​പ്പാ​ർ​ട്ട്​​മെൻറി​ൽ ഡി.​ടി.​പി ഓ​പ​റേ​റ്റ​ർ ഗ്രേ​ഡ്-2, ഓ​ഫ്‌​സെ​റ്റ് പ്രി​ൻ​റി​ങ്​ മെ​ഷീ​ൻ ഓ​പ​റേ​ഷ​ൻ ഗ്രേ​ഡ്-2, പ്ലേ​റ്റ് മേ​ക്ക​ർ ഗ്രേ​ഡ്-2 ത​സ്തി​ക​ക​ളി​ലേ​ക്ക്​ കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ മു​ഖേ​ന നി​യ​മ​ന​ത്തി​ന് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം (0471-2474720), എ​റ​ണാ​കു​ളം (0484-2605322), കോ​ഴി​ക്കോ​ട് (0495-2356591) കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കോ​ഴ്‌​സ് ന​ട​ത്തു​ന്ന​ത്. അ​പേ​ക്ഷ​ഫോ​റം 100 രൂ​പ​ക്ക്​ അ​ത​ത് സെൻറ​റി​ൽ​നി​ന്ന് നേ​രി​ട്ടും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ, കേ​ര​ള സ്​​റ്റേ​റ്റ് സെൻറ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് പ്രി​ൻ​റി​ങ്​ ആ​ൻ​ഡ്​ ട്രെ​യി​നി​ങ്, ട്രെ​യി​നി​ങ്​ ഡി​വി​ഷ​ൻ, സി​റ്റി സെൻറ​ർ, പു​ന്ന​പു​രം, പ​ടി​ഞ്ഞാ​റേ​കോ​ട്ട, തി​രു​വ​ന​ന്ത​പു​രം- 695024 എ​ന്ന വി​ലാ​സ​ത്തി​ൽ 130 രൂ​പ മ​ണി​യോ​ർ​ഡ​റാ​യും ല​ഭി​ക്കും. ഡൗ​ൺ​ലോ​ഡ് ചെ​യ്ത അ​പേ​ക്ഷ ഉ​പ​യോ​ഗി​ച്ച് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ, സി-​ആ​പ്റ്റി​െൻറ പേ​രി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​റാ​വു​ന്ന 100 രൂ​പ​യു​ടെ ഡി​മാ​ൻ​റ്​ ഡ്രാ​ഫ്റ്റ് സ​ഹി​ത​വും അ​പേ​ക്ഷി​ക്കാം. ഫോൺ: 0471-2474720, 0471-2467728. വെ​ബ്‌​സൈ​റ്റ്: www.captkerala.com. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ആ​ഗ​സ്​​റ്റ്​ 18.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Printing Technology CoursePrinting Technology
News Summary - Printing Technology Course
Next Story