തിരുവനന്തപുരം റീജിയണൽ കാൻസർ സെന്‍ററിൽ ഓങ്കോളജി നഴ്സിങ് പോസ്റ്റ് ബേസിക് ഡിപ്ലോമ
text_fieldsതിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, 2026-27 വർഷ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 3 വൈകീട്ട് 5 മണിക്കകം അപേക്ഷിക്കണം. കോഴ്സ് കാലാവധി 12 മാസം. പഠിതാക്കൾക്ക് പ്രതിമാസം 15000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. 20 സീറ്റുകളാണുള്ളത്. (ജനറൽ മെറിറ്റ് -11, എസ്.ഇ.ബി.സി -2, എസ്.സി/എസ്.ടി -2, സർവിസ് േക്വാട്ട (ആർ.സി.സി സ്റ്റാഫ്) -2, സി.ഡി.എം.ഇ സ്റ്റാഫ് -2, ഭിന്നശേഷിക്കാർ, ലോക്കോ മോട്ടോർ ഡിസെബിലിറ്റി-1). കോഴ്സ് ഫീസ്- 25000 രൂപ. കോഷൻ ഡെപ്പോസിറ്റ് -1000 രൂപ.
യോഗ്യത: ബി.എസ്‍സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ പ്ലസ്ടു/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി 35 വയസ്സ്. അപേക്ഷകർ കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലിൽ (കെ.എൻ.എം) രജിസ്റ്റർ ചെയ്തിരിക്കണം.
അപേക്ഷയുടെ പ്രിൻറ്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്/ രേഖകളുടെ പകർപ്പുകൾ, ഫീസ് (ഡിമാൻഡ് ഡ്രാഫ്റ്റ്) സഹിതം ഒക്ടോബർ 9 വൈകീട്ട് 4 മണിക്ക് മുമ്പ് The Director, Regional Cancer Centre, Medical College Campus, Thiruvananthapuram-695011 എന്ന വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് ‘Application for PBDON-2026’ എന്ന് എഴുതിയിരിക്കണം.
വിശദ വിവരങ്ങൾ: www.rcctvm.gov.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

