പ്ലസ് ടു: 31 വരെ അേപക്ഷിക്കാം
text_fieldsകൊച്ചി: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷ പാസായവര്ക്ക് സംസ്ഥാന സിലബസില് പ്ലസ് വണിന് ചേരാൻ േമയ് 31വരെ അപേക്ഷ നൽകാം. സമയം നീട്ടണമെന്ന് ഹൈകോടതി ഉത്തരവിടുകയായിരുന്നു. സി.ബി.എസ്.ഇ പരീക്ഷഫലം വന്ന െചാവ്വാഴ്ച മുതല് മൂന്ന് പ്രവൃത്തിദിനം നല്കണമെന്നാണ് സിംഗിള്ബെഞ്ച് നിര്ദേശം.
സി.ബി.എസ്.ഇ സിലബസില് 10ാം ക്ലാസ് വരെ മാത്രം പഠിപ്പിക്കുന്ന ഏതാനും സ്കൂളുകള് സമര്പ്പിച്ച ഹരജികളാണ് സിംഗിള്ബെഞ്ച് പരിഗണിച്ചത്. ഫലം പ്രഖ്യാപിക്കാത്തതിനാല് സംസ്ഥാന സിലബസില് പ്ലസ് വണിന് അപേക്ഷ നല്കാനാവാതെ കുട്ടികള് ബുദ്ധിമുട്ടുന്നെന്നായിരുന്നു വാദം.
പ്ലസ് വണിന് അപേക്ഷ നല്കാനുള്ള അവസാന തീയതിയായി ആദ്യം നിശ്ചയിച്ചത് ഈ മാസം 18 ആയിരുന്നു. പിന്നീട് 30 വരെയാക്കി. ഹരജിക്കാരുടെ വാദം പരിഗണിച്ച് കോടതി 31 വരെ നീട്ടുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
