Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Photography
cancel
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഫോ​േട്ടാഗ്രഫി...

ഫോ​േട്ടാഗ്രഫി പഠിപ്പിക്കാൻ പറ്റില്ല, പക്ഷേ പഠിക്കാൻ പറ്റും​

text_fields
bookmark_border

വാക്കുകൾ തികയാതെ വരു​േമ്പാൾ ചിലപ്പോൾ ഒരു ചിത്രം കഥ പറയും, കാര്യവും. മൊബൈൽ ഫോണിലെങ്കിലും ഒരു ​േഫാ​ട്ടോയെടുക്കാത്തവരായി ആരുമുണ്ടാകില്ല. ചിത്രങ്ങൾ പകർത്താനും കാണാനും ഏറെ ഇഷ്​ട​െപ്പടുന്നവരാണ്​ എല്ലാവരും. കമ്പമുണ്ടെങ്കിൽ പ്രഫഷനൽ ​േമഖലയായി ഫോ​േട്ടാഗ്രഫിയെ തെരഞ്ഞെടുക്കുകയും ചെയ്യാം.

ടെ​ക്‌​നോ​ള​ജി​യി​ലെ വ​ള​ര്‍ച്ച ഇ​ന്ന് ഫോ​ട്ടോ​ഗ്ര​ഫി വ​ള​രെ എ​ളു​പ്പ​മാ​ക്കി. ഒ​റ്റ ക്ലി​ക്കി​ലൂ​ടെ ഒ​രാ​യി​രം ക​ഥ​ക​ള്‍ പ​റ​യു​ന്ന നി​ശ്ച​ല​ചി​ത്ര​ങ്ങ​ളി​ല്‍ ക​ണ്ണു​ട​ക്കാ​റി​ല്ലേ? അ​ങ്ങ​നെ​യൊ​രു ഫോ​ട്ടോ ക​ണ്ടാ​ല്‍ നോ​ക്കി​യി​രു​ന്നു​പോ​കാ​റി​ല്ലേ.​? ഡാ​ര്‍ക്ക്‌ റൂ​മി​െ​ൻ​റ സ​ങ്കീ​ര്‍ണ​ക​ള്‍ അ​തി​ജീ​വി​ച്ചെ​ത്തു​ന്ന ഫി​ലിം റോ​ളു​ക​ളു​ടെ കാ​ലം തീ​ര്‍ന്നു. ഇ​ത് ഡി​ജി​റ്റ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി​യു​ടെ കാ​ല​മാ​ണ്. നി​ങ്ങ​ള്‍ പാ​തി, കാ​മ​റ പാ​തി എ​ന്ന സ്ഥി​തി​യി​ലെ​ത്തി കാ​ര്യ​ങ്ങ​ള്‍. ക​ലാ​പ​ര​മാ​യ ക​ഴി​വും സാ​ഹ​സി​ക​ത​യും അ​ന്വേ​ഷ​ണ ത്വ​ര​യു​മൊ​ക്കെ​യു​ള്ള​വ​ര്‍ക്ക് തി​ള​ങ്ങാ​ന്‍ പ​റ്റി​യ രം​ഗ​മാ​യി ഫോ​ട്ടോ​ഗ്ര​ഫി മാറി. അനന്തസാധ്യതകളുടെയും.

നൈസർഗിക കഴിവിന്​ പ്രധാന്യം

സ്വ​ന്തം ക​ലാ​വൈ​ഭ​വ​ത്തെ കാ​മ​റ​ക്ക​ണ്ണി​ലൂ​ടെ പ്ര​തി​ഫ​ലി​പ്പി​ക്കു​വാ​ന്‍ സാ​ധി​ക്കു​ന്ന മേ​ഖ​ല​യാ​ണ്​ ഫോ​ട്ടോ​ഗ്ര​ഫി. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യെ​ക്കാ​ളു​പ​രി നൈ​സ​ര്‍ഗി​ക​മാ​യ ക​ഴി​വാ​ണ് ഈ ​രം​ഗ​ത്താ​വ​ശ്യം. ഫോ​ട്ടോ​ഗ്ര​ഫി​യി​ലെ മു​ഴു​വ​ന്‍ സ​മ​യ കോ​ഴ്‌​സ് സ്വാ​യ​ത്ത​മാ​ക്കാ​ന്‍ പ്ര​ത്യേ​ക വി​ഭ്യാ​ഭ്യാ​സ യോ​ഗ്യ​ത നി​ര്‍ബ​ന്ധ​മി​ല്ല. എന്നാൽ, 10ാം ക്ലാ​സും പ്ല​സ്ടു​വും വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കി​യ​വ​ര്‍ക്ക് വി​വി​ധ കോ​ള​ജു​ക​ളു​ടെ​യും സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​ടെ​യും ബി​രു​ദ കോ​ഴ്‌​സും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഡി​പ്ലോ​മ, സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​ക​ളി​ലും പ്ര​വേ​ശ​നം നേ​ടാം. ഫൈ​ന്‍ ആ​ര്‍ട്‌​സ് കോ​ഴ്‌​സു​ക​ളു​ടെ ഭാ​ഗ​മാ​യി ഐ​ച്ഛി​ക വി​ഷ​യ​മാ​യി ഫോ​ട്ടോ​ഗ്ര​ഫി പ​ഠി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്.

ഫോ​ട്ടോ ജേ​ണ​ലി​സം

പ​ത്ര​മാ​ധ്യ​മ​ങ്ങ​ള്‍ക്കു വേ​ണ്ടി വാ​ര്‍ത്താ​ച്ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ന്ന​വ​രാ​ണ് ഫോ​ട്ടോ ജേ​ണ​ലി​സ്​​റ്റു​ക​ള്‍. വ്യ​ക്തി​ക​ള്‍, രാ​ഷ്​​്ട്രീ​യം, കാ​യി​കം, സാ​മൂ​ഹി​കം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള വാ​ര്‍ത്ത​പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ത്ര​ങ്ങ​ള്‍, ടി.​വി, മാ​സി​ക​ക​ള്‍ തു​ട​ങ്ങി​യ​വ​ക്കു​വേ​ണ്ടി തേ​ടി​പ്പി​ടി​ച്ച് പ​ക​ര്‍ത്തി​യെ​ടു​ക്കു​ന്ന ധ​ർ​മ​മാ​ണ് ഫാ​ട്ടോ ജേ​ണ​ലി​സ്​​റ്റു​ക​ള്‍ നി​ര്‍വ​ഹി​ക്കു​ന്ന​ത്. ഉ​യ​ര്‍ന്ന നി​രീ​ക്ഷ​ണ​പാ​ട​വ​വും വേ​ഗ​ത​യും പ​ത്ര​പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ താ​ല്‍പ​ര്യ​വു​മു​ള്ള​വ​ര്‍ക്ക് കൂ​ടു​ത​ല്‍ ശോ​ഭി​ക്കു​വാ​ന്‍ ക​ഴി​യു​ന്ന മേ​ഖ​ല​യാ​ണി​ത്. പ​ത്ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ്​​റ്റി​ല്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍, ന്യൂ​സ് ഏ​ജ​ന്‍സി​ക​ളി​ല്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍, പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ്​ വ​കു​പ്പി​ല്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ തു​ട​ങ്ങി​യ നി​ല​യി​ല്‍ തൊ​ഴി​ല്‍ നേ​ടാ​ന്‍ നി​ര​വ​ധി​യാ​ണ് അ​വ​സ​ര​ങ്ങ​ള്‍.


ഫാ​ഷ​ന്‍ ഫോ​ട്ടോഗ്ര​ഫ്രി

ഗ്ലാ​മ​റി​െ​ൻ​റ​യും പ്ര​ശ​സ്തി​യു​ടെ​യും ലോ​ക​മാ​ണ് ഫാ​ഷ​ന്‍ ഫോ​ട്ടോ​ഫ്രി. പ​ര​സ്യ ഏ​ജ​ന്‍സി​ക​ള്‍, ഫാ​ഷ​ന്‍ ഡി​സൈ​നി​ങ് സെ​ൻ​റ​ര്‍, ഫാ​ഷ​ന്‍ ഹൗ​സു​ക​ള്‍, ഡി​സൈ​ന​ര്‍മാ​ര്‍, മോ​ഡ​ലു​ക​ളു​ടെ പോ​ര്‍ട്ട്‌​ഫോ​ളി​യോ, ഫാ​ഷ​ന്‍ ജേ​ണ​ലു​ക​ള്‍, പ​ത്ര​ങ്ങ​ള്‍, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ക്കു​വേ​ണ്ടി​യാ​ണ് പ്ര​ധാ​ന​മാ​യും ഫാ​ഷ​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍മാ​ര്‍ ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ക. ഫാ​ഷ​ന്‍ ലോ​ക​ത്തെ സ്‌​റ്റൈ​ലും ട്രെ​ന്‍ഡും ഫാ​ഷ​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​റാ​കാ​ന്‍ താ​ല്‍പ​ര്യ​പ്പെ​ടു​ന്ന വ്യ​ക്തി അ​റി​ഞ്ഞി​രി​ക്ക​ണം. സ്​​റ്റു​ഡി​യോ​ക​ള്‍ക്ക​ക​ത്തും ഔ​ട്ട്‌​ഡോ​റാ​യും ചി​ത്രീ​ക​ര​ണ​ങ്ങ​ളു​ണ്ടാ​കും. ഫാ​ഷ​ന്‍ രം​ഗ​ത്തേ​ക്ക് ചു​വ​ടു​റ​പ്പി​ക്കാ​ന്‍ മി​ക​ച്ച ഒ​രു​ഫോ​ര്‍ട്ട്‌​ഫോ​ളി​യോ ഫോ​ട്ടോ​ഗ്രാ​ഫ​റു​ടേ​താ​യി വേ​ണം.

ഫോ​റ​ന്‍സി​ക് ഫോ​ട്ടോ​ഗ്ര​ഫി

കു​റ്റാ​ന്വേ​ഷ​ണ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി മൃ​ത​ദേ​ഹ​ങ്ങ​ളു​െ​ട​യും കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്തിെ​ൻ​റ​യും മ​റ്റും ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​താ​ണ്​ ഫോ​റ​ന്‍സി​ക് ഫോ​ട്ടോ​ഗ്ര​ഫി. പൊ​ലീ​സ്, മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​ക​ള്‍, സ്വ​കാ​ര്യ ഡി​റ്റ​ക്ടി​വ് ഏ​ജ​ന്‍സി​ക​ള്‍ എ​ന്നി​വ​യി​ല്‍ ജോ​ലി നേ​ടാ​ന്‍ സാ​ധി​ക്കും.

സ​യ​ൻ​റി​ഫി​ക് ഫോ​ട്ടോ​ഗ്ര​ഫി

ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ക്കു​ള്ള വി​വ​ര ശേ​ഖ​ര​ണ​മാ​ണ്​ സ​യ​ൻ​റി​ഫി​ക് ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ ചു​മ​ത​ല. എ​ന്‍ജി​നീ​യ​റി​ങ്, എ​യ്‌​റോ​ഡൈ​നാ​മി​ക്‌​സ്, മെ​ഡി​സി​ന്‍, ജീ​വ​ശാ​സ്ത്രം, ര​സ​ത​ന്ത്രം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. അ​റി​വും താ​ല്‍പ​ര്യ​വു​മു​ള്ള ഫോ​ട്ടോ​ഗ്രാ​ഫ​ര്‍മാ​ര്‍ പ​ക​ര്‍ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ് മെ​ഡി​ക്ക​ല്‍ ജേ​ണ​ലു​ക​ളി​ല്‍ അ​ച്ച​ടി​ച്ച് വ​രു​ന്ന​ത്. മ​നു​ഷ്യ​െ​ൻ​റ ന​ഗ്​​ന നേ​ത്ര​ങ്ങ​ള്‍കൊ​ണ്ട് കാ​ണാ​ന്‍ സാ​ധി​ക്കാ​ത്ത പ​ല​തും ഇ​ന്ന് ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കാ​ന്‍ വി​വി​ധ ത​ര​ത്തി​ലു​ള്ള കാ​മ​റ​ക​ളും അ​ത് പ്ര​വ​ര്‍ത്തി​പ്പി​ക്കാ​നു​ള്ള ഛായാ​ഗ്രാ​ഹ​ക​രും ആ​വ​ശ്യ​മാ​ണ്.

ഇ​വ​ൻ​റ്​ ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്‌​സ്

ഇ​ന്ന്​ ഓ​രോ വ്യ​ക്​​തി​യും ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ഓ​രോ ശു​ഭ​മു​ഹൂ​ർ​ത്ത​ങ്ങ​ളും ആ​ർ​ഭാ​ട​മാ​യി​ത്ത​ന്നെ ആ​ഘോ​ഷി​ക്കു​ന്നു. ഇ​തി​ൽ ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റു​ന്ന ഒ​ന്നാ​ണ്​ ഫോ​​ട്ടോ​ഗ്ര​ഫി.

വി​വാ​ഹ സ​ല്‍ക്കാ​ര​ങ്ങ​ള്‍, ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ള്‍, വ​ലി​യ സ​മ്മേ​ള​ന​ങ്ങ​ള്‍, സ്​​റ്റേ​ജ്​ ഷോ​ക​ള്‍ എ​ന്നി​വ​യു​ടെ ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ന്ന​വ​രാ​ണ് ഇ​വ​ൻ​റ്​ ഫോ​​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ. ഇ​തി​ൽ​ത്ത​ന്നെ വെ​ഡി​ങ്​ ഫോ​​ട്ടോ​ഗ്ര​ഫി​യാ​ണ്​ ട്രെ​ൻ​ഡി​ങ്. ഫോ​​ട്ടോ​ഗ്ര​ഫി​ക്കും ആ​ൽ​ബ​ങ്ങ​ൾ​ക്കും​വേ​ണ്ടി മാ​ത്ര​മാ​യി ല​ക്ഷ​ങ്ങ​ളാ​ണ്​ യു​വ​തീ​യു​വാ​ക്ക​ൾ പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. പ്രീ ​എ​ൻ​ഗേ​ജ്​​മെ​ൻ​റ്​ ഷൂ​ട്ടി​ൽ തു​ട​ങ്ങി, സേ​വ്​ ദ ​ഡേ​റ്റ്​ ഷൂ​ട്ട്​ ക​ഴി​ഞ്ഞ്​ പോ​സ്​​റ്റ്​ വെ​ഡി​ങ്​ ഷൂ​ട്ട്​ വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന​താ​ണ്​ ഇ​ന്ന​ത്തെ വെ​ഡി​ങ്​ ഫോ​​ട്ടോ​ഷൂ​ട്ടു​ക​ൾ.


ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി

ക​മ്പ​നി​ക​ളു​ടെ ബ്രോ​ഷ​ര്‍, വാ​ര്‍ഷി​ക റി​പ്പോ​ര്‍ട്ട്, പ​ര​സ്യം എ​ന്നി​വ​ക്ക് ആ​വ​ശ്യ​മാ​യ പ്രൊ​ഡ​ക്ടു​ക​ളു​ടെ​യും ഫാ​ക്ട​റി​യുെ​ട അ​ക​വും പു​റ​വും മെ​ഷീ​ന്‍ സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ​യും ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ര്‍മാ​രാ​ണി​വ​ര്‍.

ഫുഡ്​ ഡിസ്​പ്ലേ ഫോ​േട്ടാഗ്രഫി

ന​മ്മ​ള്‍ ക​ണ്ണു​ക​ള്‍കൊ​ണ്ടാ​ണ് ആ​ദ്യം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തെ​ന്നൊ​രു പ്ര​യോ​ഗ​മു​ണ്ട്. ഭ​ക്ഷ​ണ​ത്തി​െ​ൻ​റ ചി​ത്രം കാ​ണുേ​മ്പാ​ള്‍ത​ന്നെ വാ​യി​ല്‍ വെ​ള്ള​മൂ​റ​ണം. ഇ​ക്കാ​ര്യം തി​രി​ച്ച​റി​ഞ്ഞ്​ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ നി​ർ​മി​ക്കു​ന്ന വ​ന്‍കി​ട ബേ​ക്ക​റി, ഫു​ഡ് പ്രോ​സ​സി​ങ് യൂ​നി​റ്റു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വ​ര്‍ക്ക് ഇ​ന്ന് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍മാ​രു​ടെ സേ​വ​നം അ​ത്യാ​വ​ശ്യ​മാ​ണ്.

സ്​​റ്റി​ല്‍ ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്‌​സ്

സി​നി​മ, സീ​രി​യ​ല്‍ ചി​ത്രീ​ക​ര​ണ വേ​ള​യി​ല്‍ സീ​നു​ക​ളു​ടെ തു​ട​ര്‍ച്ച ന​ഷ്​​ട​മാ​കാ​തി​രി​ക്കാ​ന്‍ ഓ​രോ സീ​നും റെ​ക്കോ​ഡ്​ ചെ​യ്യു​ന്ന​തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​വ​രാ​ണ് സ്​​റ്റി​ല്‍ ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്‌​സ്.

അഡ്വർടൈസിങ്​ ഫോ​േട്ടാഗ്രഫി

പ​ര​സ്യ ഏ​ജ​ന്‍സി​ക​ളു​മാ​യും ഫോ​ട്ടോ​ഗ്ര​ഫി​ക് സ്​​റ്റു​ഡി​യോ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ര്‍മാ​രാ​ണി​വ​ര്‍. ഇ​വ​യി​ല്‍ ചെ​റി​യൊ​രു വി​ഭാ​ഗം ഫ്രീ​ലാ​ന്‍സാ​യാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. മ​റ്റു​മേ​ഖ​ല​ക​ളെ അ​പേ​ക്ഷി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​രു​മാ​ന​മു​ണ്ടാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തും അ​ത്ര​ത​ന്നെ മ​ത്സ​രം നേ​രി​ടു​ന്ന​തു​മാ​യ രം​ഗ​മാ​ണ് പ​ര​സ്യ ഫോ​ട്ടോ​ഗ്ര​ഫി. ക​ഴി​വും കാ​ര്യ​പ്രാ​പ്തി​യും വ്യ​ക്തി​ത്വ​വു​മാ​ണ് ഈ ​രം​ഗ​ത്തെ വി​ജ​യ​ത്തിെ​ൻ​റ അ​ടി​സ്ഥാ​നം.

ഫ്രീ​ലാ​ന്‍സ് ഫോ​ട്ടോ​ഗ്ര​ഫി

ഫോ​ട്ടോ​ഗ്രാ​ഫ​ര്‍മാ​ര്‍ക്കി​ട​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ​മാ​യ സാ​ധ്യ​ത. സ്വ​ന്ത​മാ​യി ചി​ത്ര​ങ്ങ​ളെ​ടു​ത്ത് പ​ത്ര​സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും വി​പ​ണ​നം ന​ട​ത്തു​ന്ന​വ​രാ​ണ്​ ഫ്രീ​ലാ​ന്‍സ് ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്‌​സ്. ഇ​ത്ത​ര​ക്കാ​ര്‍ മ​റ്റു​ള്ള​വ​രി​ല്‍നി​ന്നും വ്യ​ത്യ​സ്ത​നാ​കാ​ന്‍ വ്യ​ക്തി​ഗ​ത​മാ​യ ഒ​രു​സ്‌​റ്റൈ​ല്‍ സ്വാ​യ​ത്ത​മാ​ക്ക​ല്‍ അ​നി​വാ​ര്യ​മാ​ണ്. മി​ക​ച്ച വാ​ക്​​ചാ​തു​ര്യ​വും സ്വ​ന്തം​നി​ല​യി​ല്‍ ജോ​ലി​ചെ​യ്യാ​നു​ള്ള ക​ഴി​വും സ്വ​ന്തം ഫോ​​ട്ടോ മി​ക​ച്ച രീ​തി​യി​ൽ മാ​ർ​ക്ക​റ്റ്​ ചെ​യ്യാ​നു​ള്ള സൂ​ത്ര​പ്പ​ണി​ക​ളും അ​റി​ഞ്ഞി​രി​ക്ക​ണം.


വൈൽഡ്​ ലൈഫ്​ ഫോ​േട്ടാഗ്രഫി

ഫോ​ട്ടോ​ഗ്ര​ഫി​യി​ലെ വെ​ല്ലു​വി​ളി​യാ​ര്‍ന്ന രം​ഗ​മാ​ണ്​ വൈ​ല്‍ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്ര​ഫി. മൃ​ഗ​ങ്ങ​ള്‍, പ​ക്ഷി​ക​ള്‍, ചെ​ടി​ക​ള്‍, പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍ത്തു​ക​യാ​ണ് പ്ര​ധാ​ന ജോ​ലി. ഭൂ​മി​യി​ലെ അ​പൂ​ര്‍വ ജ​ന്തു​ജാ​ല​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ള്‍ക്ക് വ​ന്‍ ആ​വ​ശ്യ​ക​ത​യാ​ണ്. പ്ര​കൃ​തി​യി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ക​ല​ണ്ട​റു​ക​ളി​ലും മ​റ്റു ക​വ​റു​ക​ളാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

പ്ര​ധാ​ന പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ

1. ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഡി​ജി​റ്റ​ൽ ആ​ർ​ട്ട്​ ആ​ൻ​ഡ്​ ആ​നി​മേ​ഷ​ൻ, കൊ​ൽ​ക്ക​ത്ത

ബി.​എ​സ്​​സി ഇ​ൻ ഫി​ലിം ആ​ൻ​ഡ്​ ഫോ​​ട്ടോ​ഗ്ര​ഫി (മൂ​ന്നു വ​ർ​ഷം), പി.​ജി ഡി​പ്ലോ​മ ഇ​ൻ ഫി​ലിം ആ​ൻ​ഡ്​ ഫോ​​ട്ടോ​ഗ്ര​ഫി (ഒ​രു​വ​ർ​ഷം), ഡി​പ്ലോ​മ ഇ​ൻ ഫി​ലിം ആ​ൻ​ഡ്​ ഫോ​​ട്ടോ​ഗ്ര​ഫി (ഒ​രു​വ​ർ​ഷം).

2. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു ആ​ർ​ക്കി​ടെ​ക്​​ച​ർ ആ​ൻ​ഡ്​ ഫൈ​ൻ ആ​ർ​ട്​​സ്​ യൂ​നി​വേ​ഴ്​​സി​റ്റി, ഹൈ​ദ​രാ​ബാ​ദ്​

ബി.​എ​ഫ്.​എ ഫോ​​ട്ടോ​ഗ്ര​ഫി ആ​ൻ​ഡ്​ വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ (നാ​ലു​ വ​ർ​ഷം), എം.​എ​ഫ്.​എ ഫോ​​ട്ടോ​ഗ്ര​ഫി ആ​ൻ​ഡ്​ വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ (ര​ണ്ടു​​ വ​ർ​ഷം), യോ​ഗ്യ​ത ബി.​എ​ഫ്.​എ ഇ​ൻ ഫോ​​ട്ടോ​ഗ്ര​ഫി

3. ഏ​ഷ്യ​ന്‍ അ​ക്കാ​ദ​മി ഓ​ഫ് ഫി​ലിം ആ​ന്‍ഡ് ടെ​ലി​വി​ഷ​ന്‍, നോ​യ്ഡ

കോ​ഴ്‌​സു​ക​ള്‍: ബി.​എ ഫോ​ട്ടോ​ഗ്ര​ഫി (മൂ​ന്നു​വ​ര്‍ഷം), എം.​എ ഫോ​ട്ടോ​ഗ്ര​ഫി (ര​ണ്ടു​വ​ര്‍ഷം), ഡി​പ്ലോ​മ, പി.​ജി ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ള്‍ (ഒ​രു വ​ര്‍ഷം), മൂ​ന്നു മാ​സ​ത്തെ ഹ്ര​സ്വ​കാ​ല കോ​ഴ്‌​സു​ക​ളും ല​ഭ്യം. https://aaft.com/

4. സെ​ൻ​റ​ര്‍ ഫോ​ര്‍ റി​സ​ര്‍ച് ഇ​ന്‍ ആ​ര്‍ട്‌​സ് ഓ​ഫ് ഫി​ലിം ആ​ന്‍ഡ് ടെ​ലി​വി​ഷ​ന്‍, ഡ​ല്‍ഹി

പി.​ജി ഡി​പ്ലോ​മ, ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ള്‍ www.craftfilmschool.com

5. ജാ​മി​അ മി​ല്ലി​യ്യ ഇ​സ്‌​ലാ​മി​യ്യ, ഡ​ല്‍ഹി

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഫോ​ട്ടോ​ഗ്ര​ഫി (പാ​ർ​ട്ട്​​ടൈം സ്വാ​ശ്ര​യ കോ​ഴ്‌​സ 20 സീ​റ്റ്), സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഫോ​ട്ടോ​ഗ്ര​ഫി (സെ​ല്‍ഫ് / പാ​ർ​ട്ട്​​ടൈം). www.jmi.ac.in

6. ഉ​സ്മാ​നി​യ സ​ര്‍വ​ക​ലാ​ശാ​ല, ഹൈ​ദ​രാ​ബാ​ദ്

ബി.​എ​ഫ്.​എ ഫോ​ട്ടോ​ഗ്ര​ഫി (മൂ​ന്നു വ​ര്‍ഷം) www.osmania.ac.in

7. ഉ​ത്ക​ല്‍ സ​ര്‍വ​ക​ലാ​ശാ​ല, ഭു​വ​നേ​ശ്വ​ര്‍

ഡി​പ്ലോ​മ, പി.​ജി ഡി​പ്ലോ​മ, സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​ക​ള്‍. www.utkaluniversity.nic.in

8. പു​ണെ സ​ര്‍വ​ക​ലാ​ശാ​ല

ഡി​പ്ലോ​മ, പി.​ജി ഡി​പ്ലോ​മ, സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​ക​ള്‍. www.unipune.ac.in

9. അ​ക്കാ​ദ​മി ഓ​ഫ് ഫോ​ട്ടോ​ഗ്ര​ഫി, കൊ​ല്‍ക്ക​ത്ത

സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഫ​ണ്ട​മെ​ൻ​റ​ൽ​സ് ഓ​ഫ് ഫോ​ട്ടോ​ഗ്ര​ഫി (ഒ​രു​മാ​സം), സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ അ​ഡ്വാ​ന്‍സ്ഡ് ഡി​ജി​റ്റ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി (ആ​റു​മാ​സം), സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ബേ​സി​ക്‌​സ് ഓ​ഫ് ഫോ​ട്ടോ​ഗ്ര​ഫി (ര​ണ്ടു​മാ​സം), സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഡി​ജി​റ്റ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി (അ​ഞ്ച് ആഴ്ച). www.napkolkata.co.in


കേ​ര​ള​ത്തി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ

1. സെ​ൻ​റ​ര്‍ ഫോ​ര്‍ ഡെ​വ​ല​പ്‌​മെ​ൻ​റ്​ ഓ​ഫ് ഇ​മേ​ജി​ങ് ടെ​ക്‌​നോ​ള​ജി (സി-​ഡി​റ്റ്) തി​രു​വ​ന​ന്ത​പു​രം സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഡി​ജി​റ്റ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി (അ​ഞ്ച് ആ​ഴ്ച). www.cdit.org

2. കെ​ല്‍ട്രോ​ണ്‍ ട്രെ​യി​നി​ങ്‌ സെ​ൻ​റ​ര്‍ തി​രു​വ​ന​ന്ത​പു​രം

ഡി​പ്ലോ​മ ഇ​ന്‍ ഫോ​ട്ടോ​ഗ്ര​ഫി (ആ​റു​മാ​സം -പ്ല​സ്ടു). സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഫോ​ട്ടോ​ഗ്ര​ഫി (മൂ​ന്നു​മാ​സം യോ​ഗ്യ​ത -എ​സ്.​എ​സ്.​എ​ല്‍.​സി). www.ksg.keltron.in

3. നി​യോ ഫി​ലിം സ്​​കൂ​ൾ കൊ​ച്ചി

ഡി​പ്ലോ​മ ഇ​ൻ ഡി​ജി​റ്റ​ൽ ഫോ​​ട്ടോ​ഗ്ര​ഫി (ആ​റ്​ മാ​സം). www.neofilmschool.com

4. കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി, കാ​ക്ക​നാ​ട്​

സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ൻ ഫോ​​ട്ടോ ജേ​ണ​ലി​സം (മൂ​ന്നു​​മാ​സം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:photographyphotography coursePhoto Journalism
News Summary - Photography cannot be taught, but it can be learned Top photography courses India Kerala
Next Story