കാലിക്കറ്റ് സര്‍വകലാശാലയില്‍ പി.ജി ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് കോഴ്‌സ്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ പി.ജി ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്‌സ് പ്രൊജക്ട് മോഡ് പ്രോഗ്രാമിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ജൂണ്‍ രണ്ട് വരെ അപേക്ഷിക്കാം.
അപേക്ഷാ ഫീസ് ജനറല്‍ -680 രൂപ, എസ്.സി/ എസ്.ടി - 300 രൂപ. ഫീസ് അടച്ചതിനുശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. പ്രവേശന പരീക്ഷാ തിയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തിയതി, പ്രവേശനം ആരംഭിക്കുന്ന തിയതി തുടങ്ങിയവ പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/. ഫോണ്‍ : 7559816123, 8129544376, 8547982485.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

