Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Classroom
cancel
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎൻജി./ ഫാർമസി...

എൻജി./ ഫാർമസി പ്രവേശനം; ഒാപ്​ഷൻ സമർപ്പണം തുടങ്ങി

text_fields
bookmark_border

തിരുവനന്തപുരം: കേരള എൻജിനീയറിങ്​/ ഫാർമസി കോഴ്​സ്​ പ്രവേശനത്തിന്​ റാങ്ക്​ പട്ടികയിൽ ഉൾപ്പെട്ടവരിൽനിന്ന്​ ഒാപ്​ഷനുകൾ ക്ഷണിച്ച്​ വിജ്ഞാപനമായി. ഒക്​ടോബർ ആറിന്​ രാവിലെ പത്തുവരെ www.cee.kerala.gov.in വെബ്​സൈറ്റിലൂടെ ഒാൺലൈനായി ഒാപ്​ഷൻ സമർപ്പിക്കാം. ട്രയൽ അലോട്ട്​മെൻറ്​ ഒക്​ടോബർ മൂന്നിനും ആദ്യ അലോട്ട്​മെൻറ്​ ഏഴിന്​ രാത്രി ഒമ്പതിനും പ്രസിദ്ധീകരിക്കും. അപേക്ഷകർ സൈറ്റിൽ അപേക്ഷ നമ്പറും പാസ്​വേഡും നൽകി കാൻഡിഡേറ്റ്​ ലോഗിൻ ചെയ്​തശേഷമാണ്​ ഒാപ്​ഷൻ സമർപ്പിക്കേണ്ടത്​. സർക്കാർ, എയ്​ഡഡ്​, സർക്കാർ നിയന്ത്രിത സ്വാശ്രയം, സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്​ കോളജുകളിലേക്കും സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിലേക്കുമാണ്​ അലോട്ട്​മെൻറ്​.

സമയക്രമം

അപേക്ഷ സമർപ്പണം: സെപ്​റ്റംബർ 30 -ഒക്​ടോബർ ആറിന്​ പത്ത്​

ട്രയൽ അലോട്ട്​മെൻറ്​: ഒക്​ടോബർ മൂന്ന്​

ആദ്യ അലോട്ട്​മെൻറ്​: ഒക്​ടോബർ ഏഴിന്​ രാത്രി ഒമ്പതിന്​

അലോട്ട്​മെൻറ്​ ലഭിച്ചവർ ഫീസടയ്​ക്കേണ്ട സമയം: ഒക്​ടോബർ എട്ടുമുതൽ പത്തിന്​ വൈകീട്ട്​ മൂന്ന്​ വരെ.

സീറ്റ്​ സംവരണം

സ്​റ്റേറ്റ്​ മെറിറ്റ്: ​ 60 ശതമാനം

എസ്​.ഇ.ബി.സി: 30 ശതമാനം (ഇൗഴവ-9, മുസ്​ലിം-8​, മറ്റ്​ പിന്നാക്ക ഹിന്ദു-3, ലത്തീൻ കത്തോലിക്കരും ആം​​േഗ്ലാ ഇന്ത്യൻസും-3, ധീവര -അവാന്തര വിഭാഗം-2, വിശ്വകർമ -അവാന്തര വിഭാഗം -2, കുശവ- അനുബന്ധ സമുദായം-1, മറ്റ്​ പിന്നാക്ക ക്രിസ്​ത്യൻ- 1, കുഡുംബി-1).

പട്ടികജാതി:എട്ട്​ ശതമാനം

പട്ടികവർഗം: രണ്ട്​ ശതമാനം

ഫീസ്​ ഘടന

സർക്കാർ/ എയ്​ഡഡ്​ എൻജി. കോളജ്​: 8650 രൂപ

സർക്കാർ നിയന്ത്രിത സ്വാശ്രയം: സർക്കാർ സീറ്റ്​ -35000 രൂപ, മാനേജ്​മെൻറ്​ സീറ്റ്​ -65000.

കേരള സർവകലാശാല എൻജി. കോളജ്​: സർക്കാർ സീറ്റ്​ 35000, മാനേജ്​മെൻറ്​ സീറ്റ്​ 65000.

കാലിക്കറ്റ്​ സർവകലാശാല എൻജി. കോളജ്​: 35000 രൂപ

സെൻറർ ഫോർ പ്രഫഷനൽ ആൻഡ്​​ അഡ്വാൻസ്​ഡ്​ സ്​റ്റഡീസ്​ എൻജി. കോളജ്​: 35000 രൂപ

തിരുവനന്തപുരം എസ്​.സി.ടി: സർക്കാർ സീറ്റ്​ 35000, മാനേജ്​മെൻറ്​ സീറ്റ്​ 65000.

'കേപ്'​ കോളജുകൾ: സർക്കാർ സീറ്റ്​ 35000 രൂപ, മാനേജ്​മെൻറ്​ സീറ്റ്​ 65000.

അഗ്രികൾച്ചർ യൂനിവേഴ്​സിറ്റി കോളജ്​: ബി.ടെക്​ അഗ്രികൾച്ചർ: സെമസ്​റ്ററിന്​ 7500. ബി.ടെക്​ ഫുഡ്​ ടെക്​നോളജി: സെമസ്​റ്ററിന്​ 4000.

വെറ്ററിനറി യൂനിവേഴ്​സിറ്റി കോളജുകൾ: ബി.ടെക്​ ​െഡയറി ടെക്​നോളജി -സെമസ്​റ്ററിന്​ 4000. ബി.ടെക്​ ഫുഡ്​ ടെക്​നോളജി -സെമസ്​റ്ററിന്​ 4000.

ഫിഷറീസ്​ യൂനിവേഴ്​സിറ്റി കോളജ്​: ബി.ടെക്​ ഫുഡ്​ ടെക്​നോളജി -സെമസ്​റ്ററിന്​ 33000.

സ്വകാര്യ സ്വാശ്രയ എൻജി. കോളജ്​: സർക്കാർ സീറ്റിൽ 50 ശതമാനത്തിൽ, താഴ്​ന്ന വരുമാനക്കാർക്ക്​ -50000 രൂപ വരെ. അവശേഷിക്കുന്ന 50 ശതമാനം സീറ്റിൽ ട്യൂഷൻ ഫീസ്​ 50000 രൂപ വരെ, സ്​പെഷൽ ഫീസ്​ 25000 രൂപ വരെ.

നേവൽ ആർക്കിടെക്​ചർ ആൻഡ്​​ ഷിപ്​ ബിൽഡിങ്​ കോഴ്​സ്​: താഴ്​ന്ന വരുമാനക്കാർക്ക്​ 85000 രൂപ വരെ. മറ്റുള്ളവർക്ക്​ ട്യൂഷൻ ഫീസ്​ 85000, സ്​പെഷൽ ഫീസ്​ 50000.

കാത്തലിക്​ എൻജി. കോളജുകൾ: സർക്കാർ സീറ്റിൽ 75000 രൂപ.

സർക്കാർ ഫാർമസി കോളജുകൾ: 15750 രൂപ. സ്വാശ്രയ ഫാർമസി കോളജുകൾ: 98000 രൂപ.

എ.​െഎ.സി.ടി.ഇ ട്യൂഷൻ ഫീസിളവ്​ പദ്ധതി

പ്രവേശന പരീക്ഷ കമീഷണർ അലോട്ട്​മെൻറ്​ നടത്തുന്ന സീറ്റുകളിൽനിന്ന്​ അർഹരായ വിദ്യാർഥികളെ പ്രവേശനം അവസാനിച്ചശേഷം ഫീസിളവ്​ പദ്ധതിക്കായി കമീഷണർ തെരഞ്ഞെടുക്കും. ഫീസിളവ്​ ലഭിക്കുന്ന വിദ്യാർഥികൾക്ക്​ ബാക്കി തുക മടക്കി നൽകും.

പ്രവേശനം ഉറപ്പാക്കൽ

സർക്കാർ/ എയ്​ഡഡ്​ ​എൻജി. കോളജുകളിലും സർക്കാർ ഫാർമസി കോളജുകളിലും അലോട്ട്​മെൻറ്​ ലഭിക്കുന്നവർ മുഴുവൻ തുകയും അടച്ച്​ പ്രവേശനം ഉറപ്പാക്കണം. സർക്കാർ നിയന്ത്രിത സ്വാശ്രയ/ സ്വകാര്യ സ്വാശ്രയ കോളജുകളിൽ അലോട്ട്​മെൻറ്​​ ലഭിക്കുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷ കമീഷണറുടെ പേരിൽ 10000 രൂപ ടോക്കൺ ഡെപ്പോസിറ്റായി ഹെഡ്​പോസ്​റ്റോഫിസ്​ വഴിയോ ഒാൺലൈനായോ അടയ്​ക്കണം. എസ്​.സി, എസ്​.ടി, ഒ.ഇ.സി വിദ്യാർഥികളും ഫീസ്​ ആനുകൂല്യത്തിന്​ അർഹരായവരും ടോക്കൺ ഡെപ്പോസിറ്റ്​ അട​യ്​ക്കേണ്ടതില്ല. ഇത്തരം വിദ്യാർഥികൾ സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലെ മാനേജ്​മെൻറ്​ ക്വോട്ട സീറ്റുകളിൽ അലോട്ട്​മെൻറ്​്​ ലഭിച്ചാൽ ടോക്കൺ ഡെപ്പോസിറ്റ്​ അടയ്​ക്കുകയും ഫീസിളവിന്​ അർഹരല്ലാതായി മാറുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pharmacyKEAMOption registrationngineering
News Summary - Option registration for engineering and pharmacy begins
Next Story