Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎ​ൻ​ജി​നീ​യ​റി​ങ്...

എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്ക് ക​ര​സേ​ന​യി​ൽ അ​വ​സ​രം

text_fields
bookmark_border
indian army
cancel

എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്കും മ​റ്റും ക​ര​സേ​ന​യി​ൽ 2024 ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​ന്ന 62ാമ​ത് ഷോ​ർ​ട്ട് സ​ർ​വി​സ് ക​മീ​ഷ​ൻ (ടെ​ക്) മെ​ൻ, 33ാമ​ത് എ​സ്.​എ​സ്.​സി ടെ​ക് വി​മ​ൻ കോ​ഴ്സു​ക​ളി​ൽ പ​രി​ശീ​ല​നം നേ​ടി ല​ഫ്റ്റ​ന​ന്റ് പ​ദ​വി​യി​ൽ ഓ​ഫി​സ​റാ​കാം. 56,100-1,77,500 രൂ​പ ശ​മ്പ​ള​നി​ര​ക്കി​ലാ​ണ് നി​യ​മ​നം. ചെ​ന്നൈ ഓ​ഫി​സേ​ഴ്സ് ട്രെ​യി​നി​ങ് അ​ക്കാ​ദ​മി​യി​ലാ​ണ് പ​രി​ശീ​ല​നം.

ഒ​ഴി​വു​ക​ൾ 194: എ​സ്.​എ​സ്.​സി ടെ​ക്മെ​ൻ-​സി​വി​ൽ 47, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് 42, ഇ​ല​ക്ട്രി​ക്ക​ൽ 17, ഇ​ല​ക്ട്രോ​ണി​ക്സ് 26, മെ​ക്കാ​നി​ക്ക​ൽ 34; പ്ലാ​സ്റ്റി​ക് ടെ​ക്/​ബ​യോ​മെ​ഡി​ക്ക​ൽ/​ഫു​ഡ് ടെ​ക്/​മെ​റ്റ​ല​ർ​ജി​ക്ക​ൽ/​ബ​യോ​ടെ​ക്/​കെ​മി​ക്ക​ൽ/​മൈ​നി​ങ്/​ടെ​ക്സ്റ്റൈ​ൽ അ​ട​ക്കം മ​റ്റ് ബ്രാ​ഞ്ചു​ക​ൾ-9; എ​സ്.​എ​സ്.​സി ടെ​ക് വി​മ​ൻ-​സി​വി​ൽ 4, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് 6, ഇ​ല​ക്ട്രി​ക്ക​ൽ 2, ഇ​ല​ക്ട്രോ​ണി​ക്സ് 3, മെ​ക്കാ​നി​ക്ക​ൽ 4.

സേ​വ​ന​ത്തി​നി​ടെ മ​ര​ണ​മ​ട​ഞ്ഞ പ്ര​തി​രോ​ധ സേ​നാം​ഗ​ങ്ങ​ളു​ടെ വി​ധ​വ​ക​ൾ​ക്കും അ​വ​സ​ര​മു​ണ്ട്. ഏ​തെ​ങ്കി​ലും സ്ട്രീ​മി​ൽ ബി.​ഇ/​ബി.​ടെ​ക്. ഒ​ഴി​വ് 1. എ​സ്.​എ​സ്.​സി വി​മ​ൻ നോ​ൺ ടെ​ക്, നോ​ൺ യു.​പി.​എ​സ്.​സി - ഏ​തെ​ങ്കി​ലും ബി​രു​ദം- ഒ​ഴി​വ് 1.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട എ​ൻ​ജി​നീ​യ​റി​ങ് ഡി​സി​പ്ലി​നി​ൽ ബി.​ഇ/​ബി.​ടെ​ക്/​എം.​എ​സ്.​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ.​ടി. 2024 ഏ​പ്രി​ലി​ൽ അ​വ​സാ​ന​വ​ർ​ഷ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. പ്രാ​യ​പ​രി​ധി 2024 ഏ​പ്രി​ൽ ഒ​ന്നി​ന് 20-27 വ​യ​സ്സ്. പ്ര​തി​രോ​ധ സേ​നാം​ഗ​ങ്ങ​ളു​ടെ വി​ധ​വ​ക​ൾ​ക്ക് 35 വ​യ​സ്സു​വ​രെ​യാ​കാം. മെ​ഡി​ക്ക​ൽ, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സ് വേ​ണം.

റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.joinindianarmy.nic.inൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്ത് നി​ർ​ദേ​ശാ​നു​സ​ര​ണം ജൂ​ലൈ 19 മൂ​ന്നു​മ​ണി​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്ത് എ​സ്.​എ​സ്.​ബി ടെ​സ്റ്റ്/​ഇ​ന്റ​ർ​വ്യൂ ന​ട​ത്തി തി​ര​ഞ്ഞെ​ടു​ക്കും. വൈ​ദ്യ​പ​രി​ശോ​ധ​ന​യു​ണ്ടാ​വും.

49 ആ​ഴ്ച​ത്തെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് മ​ദ്രാ​സ് സ​ർ​വ​ക​ലാ​ശാ​ല ഡി​ഫ​ൻ​സ് മാ​നേ​ജ്മെ​ന്റ് ആ​ൻ​ഡ് സ്ട്രാ​റ്റ​ജി​ക് സ്റ്റ​ഡീ​സി​ൽ പി.​ജി ഡി​പ്ലോ​മ ന​ൽ​കും. പ​രി​ശീ​ല​ന​കാ​ലം മാ​സം 56,100 രൂ​പ സ്റ്റൈ​പ​ൻ​ഡ് അ​നു​വ​ദി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armyvacancyEngineering graduates
News Summary - Opportunity in Army for Engineering Graduates
Next Story