
സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്സുമാർക്ക് അവസരം
text_fieldsതിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയിലേക്ക് വനിത നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി (നഴ്സിംഗ്) യോഗ്യതയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്കാണ് അവസരം. കാർഡിയാക് ക്രിട്ടക്കൽ കെയർ യൂണിറ്റ്, കാർഡിയാക് സർജറി, ഐ.സി.യു (മുതിർന്നവർ), എൻ.ഐ.സി.യു, ഐ.സി.സി.യു (കൊറോണറി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.
ഫെബ്രുവരി ഒന്ന് മുതൽ 10 വരെ ഓൺലൈനായാണ് അഭിമുഖം. താല്പര്യമുള്ളവർ www.norkaroots.org(http://demo.norkaroots.net/recruitment_2015.aspx) എന്ന ലിങ്ക് മുഖേനേ അപേക്ഷിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. അവസാന തീയതി ജനുവരി 28.
കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും) മിസ്ഡ് കോൾ സേവനം വഴി ലഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
