Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഡി​ഫ​ൻ​സ്, നേ​വ​ൽ...

ഡി​ഫ​ൻ​സ്, നേ​വ​ൽ അ​ക്കാ​ദ​മി​യി​ൽ പ്ല​സ്​ ടു​കാ​ർ​ക്ക്​ അ​വ​സ​രം

text_fields
bookmark_border
ഡി​ഫ​ൻ​സ്, നേ​വ​ൽ അ​ക്കാ​ദ​മി​യി​ൽ പ്ല​സ്​ ടു​കാ​ർ​ക്ക്​ അ​വ​സ​രം
cancel

യു.​പി.​എ​സ്.​സി 2021ലെ ​നാ​ഷ​ന​ൽ ഡി​ഫ​ൻ​സ്​ അ​ക്കാ​ദ​മി, നേ​വ​ൽ അ​ക്കാ​ദ​മി പ​രീ​ക്ഷ ഏ​പ്രി​ൽ 19ന്​ ​ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തും. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ജ​നു​വ​രി 19ന​കം സ​മ​ർ​പ്പി​ക്കാം. പ്ല​സ്​ ടു ​വി​ജ​യി​ച്ച അ​വി​വാ​ഹി​ത​രാ​യ ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ്​ അ​വ​സ​രം.

ആ​ർ​മി, നേ​വി, ഫ​യ​ർ​ഫോ​ഴ്​​സ്​ വി​ഭാ​ഗ​ങ്ങ​ളി​ൽ 147ാമ​ത്​ കോ​ഴ്​​സി​ലേ​ക്കും.​ നേ​വ​ൽ അ​ക്കാ​ദ​മി​യു​ടെ 109ാമ​ത്​ കോ​ഴ്​​സി​ലേ​ക്കു​മു​ള്ള സെ​ല​ക്​​ഷ​ൻ ടെ​സ്​​റ്റാ​ണി​ത്.

കോ​ഴ്​​സു​ക​ൾ 2022 ജ​നു​വ​രി ര​ണ്ടി​ന്​ ആ​രം​ഭി​ക്കും. ആ​കെ 400 ഒ​ഴി​വു​ക​ൾ. നാ​ഷ​ന​ൽ ഡി​ഫ​ൻ​സ്​ അ​ക്കാ​ദ​മി​യി​ൽ 370 (ആ​ർ​മി -208, നേ​വി -42, എ​യ​ർ​ഫോ​ഴ്​​സ്​-120), നേ​വ​ൽ അ​ക്കാ​ദ​മി​ഗി​ൽ -30 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഓ​രോ വി​ഭാ​ഗ​ത്തി​ലും ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന കേ​ഡ​റ്റു​ക​ളെ ല​ഫ്​​റ്റ​ന​ൻ​റ്​/​സ​ബ്​ ല​ഫ്​​റ്റ​ന​ൻ​റ്​/ ട്രെ​യ്​​നി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​യ​മി​ക്കും.

എ​ൻ.​ഡി.​എ ആ​ർ​മി വിം​ഗി​ലേ​ക്ക്​ പ്ല​സ്​ ടു/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. എ​യ​ർ​ഫോ​ഴ്​​സ്, നേ​വ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും നേ​വ​ൽ അ​ക്കാ​ദ​മി​യി​ലേ​ക്കും ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച്​ പ്ല​സ്​ ടു ​ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​ട്ടു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. ഫൈ​ന​ൽ യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും.

2002 ജൂ​ലൈ ര​ണ്ടി​നും 2005 ജൂ​ലൈ ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. മെ​ഡി​ക്ക​ൽ, ഫി​സി​ക്ക​ൽ ഫി​റ്റ്​​ന​സ്​ ഉ​ണ്ടാ​യി​രി​ക്ക​ണം. വി​ജ്​​ഞാ​പ​നം www.upsc.gov.inൽ ​ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി http://upsconline.nic.inൽ ​ജ​നു​വ​രി 19 വ​രെ സ്വീ​ക​രി​ക്കും. അ​പേ​ക്ഷാ​ഫീ​സ്​ 100 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും ജെ.​സി.​ജ/​എ​ൻ.​സി.​ഒ​മാ​രു​ടെ കു​ട്ടി​ക​ൾ​ക്കും ഫീ​സി​ല്ല. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വി​ജ്​​ഞാ​പ​ന​ത്തി​ലു​ണ്ട്.

യു.​പി.​എ​സ്.​സി​യു​ടെ എ​ഴു​ത്തു​പ​രീ​ക്ഷ, സ​ർ​വീ​സ​സ്​ സെ​ല​ക്​​ഷ​ൻ ബോ​ർ​ഡ്​ (എ​സ്.​എ​സ്.​ബി) പ​രീ​ക്ഷ, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സെ​ല​ക്​​ഷ​ൻ. എ​സ്.​എ​സ്.​ബി ടെ​സ്​​റ്റും അ​ഭി​മു​ഖ​വും 2021 ജൂ​ലൈ-​സെ​പ്​​റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലു​ണ്ടാ​വും. എ​ൻ.​ഡി.​എ/​നേ​വ​ൽ അ​ക്കാ​ദ​മി പ​രീ​ക്ഷ​ക്ക്​ കേ​ര​ള​ത്തി​ൽ കൊ​ച്ചി​യും തി​രു​വ​ന​ന്ത​പു​ര​വും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

പ​ഠ​ന​പ​രീ​​ശീ​ല​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​വ​ർ​ക്ക്​ ബി.​എ​സ്​​സി/​ബി.​എ/​ബി.​ടെ​ക്​ ബി​രു​ദ​ങ്ങ​ൾ സ​മ്മാ​നി​ക്കും.പ​രി​ശീ​ല​ന കാ​ലം 56100 രൂ​പ പ്ര​തി​മാ​സം സ്​​​റ്റൈ​പ്പ​ൻ​റ്​ ല​ഭി​ക്കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​കു​ന്ന കേ​ഡ​റ്റു​ക​ളെ 56100-77500 രൂ​പ ശ​മ്പ​ള​ത്തി​ൽ ഓ​ഫി​സ​റാ​യി നി​യ​മി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus twoNaval Academynational defence academy
News Summary - Opportunity for Plus Two qualified at Defense and Naval Academy
Next Story