Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഡി​ഫ​ൻ​സ് സ​ർ​വി​സി​ൽ...

ഡി​ഫ​ൻ​സ് സ​ർ​വി​സി​ൽ ബി​രു​ദ​ക്കാ​ർ​ക്ക് ല​ഫ്റ്റ​ന​ന്റ് പ​ദ​വി​യി​ൽ ഓ​ഫി​സ​റാ​കാം

text_fields
bookmark_border
defense service
cancel

ഡി​ഫ​ൻ​സ് സ​ർ​വി​സി​ൽ ബി​രു​ദ​ക്കാ​ർ​ക്ക് ല​ഫ്റ്റ​ന​ന്റ് പ​ദ​വി​യി​ൽ ഓ​ഫി​സ​റാ​കാം. 349 ഒ​ഴി​വു​ക​ളു​ണ്ട്. യു.​പി.​എ​സ്.​സി​യു​ടെ 2023ലെ ​ര​ണ്ടാ​മ​ത് ക​മ്പ​യി​ൻ​ഡ് ഡി​ഫ​ൻ​സ് സ​ർ​വി​സ​സ് പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ് സെ​ല​ക്ഷ​ൻ. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം http://upsc.gov.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. അ​പേ​ക്ഷ​ഫീ​സ് 200 രൂ​പ. വ​നി​ത​ക​ൾ​ക്കും പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും ഫീ​സി​ല്ല. www.upsconline.nic.inൽ ​നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ജൂ​ൺ ആ​റ് വൈ​കീ​ട്ട് ആ​റു മ​ണി വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ-​ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ദ​മി ഡ​റാ​ഡൂ​ൺ. 157ാമ​ത് ‘ഡി​ഇ’ കോ​ഴ്സ് 2024 ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കും. ഒ​ഴി​വു​ക​ൾ-100. എ​ൻ.​സി.​സി ‘സി’ ​ആ​ർ​മി വി​ങ് സ​ർ​ട്ടി​ഫി​ക്ക​റ്റു​കാ​ർ​ക്ക് 13 ഒ​ഴി​വു​ക​ൾ നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ നേ​വ​ൽ അ​ക്കാ​ദ​മി, ഏ​ഴി​മ​ല (ക​ണ്ണൂ​ർ, കേ​ര​ളം), കോ​ഴ്സ് 2024 ജൂ​ലൈ​യി​ൽ തു​ട​ങ്ങും. എ​ക്സി​ക്യൂ​ട്ടി​വ് ബ്രാ​ഞ്ച് (ജ​ന​റ​ൽ സ​ർ​വി​സ്/​ഹൈ​ഡ്രോ), ഒ​ഴി​വു​ക​ൾ-32. NCC ‘C’ നേ​വ​ൽ വി​ങ് സ​ർ​ട്ടി​ഫി​ക്ക​റ്റു​കാ​ർ​ക്ക് ആ​റ് ഒ​ഴി​വു​ക​ൾ ല​ഭി​ക്കും.എ​യ​ർ​ഫോ​ഴ്സ് അ​ക്കാ​ദ​മി, ഹൈ​ദ​രാ​ബാ​ദ് (പ്രീ-​ഫ്ല​യി​ങ്) ട്രെ​യി​നി​ങ് കോ​ഴ്സ് 2024 ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കും. ഒ​ഴി​വു​ക​ൾ-32. NCC ‘C’ എ​യ​ർ​വി​ങ് സ​ർ​ട്ടി​ഫി​ക്ക​റ്റു​കാ​ർ​ക്ക് മൂ​ന്ന് ഒ​ഴി​വു​ക​ൾ ല​ഭി​ക്കും.

ഓ​ഫി​സേ​ഴ്സ് ട്രെ​യി​നി​ങ് അ​ക്കാ​ദ​മി, ചെ​ന്നൈ. 120ാമ​ത് എ​സ്.​എ​സ്.​സി (മെ​ൻ), നോ​ൺ ടെ​ക്നി​ക്ക​ൽ (യു.​പി.​എ​സ്.​സി) കോ​ഴ്സ് 2024 ഒ​ക്ടോ​ബ​റി​ലാ​രം​ഭി​ക്കും. ഒ​ഴി​വു​ക​ൾ-169. 34ാമ​ത് എ​സ്.​എ​സ്.​സി വി​മ​ൻ (എ​ൻ​ട്രി-​യു.​പി.​എ​സ്.​സി) കോ​ഴ്സ് 2024 ഒ​ക്ടോ​ബ​റി​ൽ. ഒ​ഴി​വു​ക​ൾ-16. അ​ടി​സ്ഥാ​ന ശ​മ്പ​ളം 56,100 രൂ​പ.

യോ​ഗ്യ​ത: ഭാ​ര​ത​പൗ​ര​ന്മാ​രാ​യ അ​വി​വാ​ഹി​ത​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഐ.​എം.​എ ട്രെ​യി​നി​ങ് അ​ക്കാ​ദ​മി​യി​ലേ​ക്ക് ഏ​തെ​ങ്കി​ലും ബി​രു​ദം മ​തി. നേ​വ​ൽ അ​ക്കാ​ദ​മി​ക്ക് എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദം വേ​ണം. എ​യ​ർ​ഫോ​ഴ്സ് അ​ക്കാ​ദ​മി​ക്ക് എ​ൻ​ജി​നീ​യ​റി​ങ് ഉ​ൾ​പ്പെ​ടെ ഏ​തെ​ങ്കി​ലും ബി​രു​ദം ഉ​ണ്ടാ​യാ​ൽ മ​തി. പ്ല​സ് ടു ​ത​ല​ത്തി​ൽ ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ചി​രി​ക്ക​ണം.

പ്രാ​യ​പ​രി​ധി, സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ, സം​വ​ര​ണം, ശ​മ്പ​ളം അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. ഫി​സി​ക്ക​ൽ, മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സു​ണ്ടാ​യി​രി​ക്ക​ണം. യു.​പി.​എ​സ്.​സി പ​രീ​ക്ഷ​ക്ക് കേ​ര​ള​ത്തി​ൽ കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacancyofficerlieutenants
News Summary - Officers in the rank of Lieutenant for graduates of Defense Services
Next Story