Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകരസേനയിൽ എൻ.സി.സി...

കരസേനയിൽ എൻ.സി.സി സ്​പെഷ്യൽ ​എൻട്രി സ്​കീമിലൂടെ ഓഫീസറാകാം

text_fields
bookmark_border
കരസേനയിൽ എൻ.സി.സി സ്​പെഷ്യൽ ​എൻട്രി സ്​കീമിലൂടെ ഓഫീസറാകാം
cancel

അമ്പത്​ ശതമാനം മാർക്കോടെ ബിരുദവും എൻ.സി.സി 'സി' സർട്ടിഫിക്കറ്റുമുള്ള അവിവാഹിതരായ പുരുഷന്മാർക്കും സ്​ത്രീകൾക്കും കരസേനയിൽ എൻ.സി.സി സ്​പെഷ്യൽ എൻട്രി സ്​കീമിലൂടെ ഓഫീസറാകാം.

പുരുഷന്മാർക്ക്​ 50, വനിതകൾക്ക്​ 55 എന്നിങ്ങനെയാണ്​ ഒഴിവുകൾ​. യുദ്ധത്തിൽ മരിച്ച/മുറിവേറ്റ/കാണാതായ കരസേനാ ജീവനക്കാരുടെ അവിവാഹിതരായ മക്കൾക്ക്​ ആറ്​ ഒഴിവുകൾ ലഭ്യമാണ്​. ഇവർക്ക്​ എൻ.സി.സി 'സി' സർട്ടിഫിക്കറ്റ്​ ആവശ്യമില്ല. Battle casuality സംബന്ധിച്ച രേഖകൾ സമർപ്പിച്ചാൽ മതി.

അപേക്ഷകർക്ക്​ പ്രായം 2021 ജനുവരി എന്നിന്​ 19നും 25നും മധ്യേയാവണം. 1996 ജനുവരി രണ്ടിന്​ മു​േമ്പാ 2002 ജനുവരി ഒന്നിന്​ ശേഷമോ ജനിച്ചവരാകരുത്​.

സൈന്യത്തി​ന്‍റെ ഏപ്രിൽ 2021 എൻ.സി.സി സ്​പെഷ്യൽ എൻട്രി സ്​കീം 49ാംമത്​ കോഴ്​സിലേക്കുള്ള ഷോർട്ട്​ സർവീസ്​ കമീഷൻ വിജ്​ഞാപനം www.joinindianarmy.nic.in ൽ ലഭ്യമാണ്​. Officer entry Apply/login ലിങ്കിൽ ക്ലിക്ക്​ ചെയ്​ത്​ നിർദേശാനുസരണം അപേക്ഷ ഓൺലൈനായി ജനുവരി 28 വൈകീട്ട്​ മൂന്നു മണിവരെ സമർപ്പിക്കാം.

മെറിറ്റടിസ്​ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി സർവീസസ്​ സെലക്​ഷൻ ബോർഡ്​ (SSB) മുമ്പാകെ ടെസ്​റ്റിനും അഭിമുഖത്തിനും ക്ഷണിക്കും. ബാംഗ്ലൂർ, ഭോപാൽ, അലഹബാദ്​, കപൂർത്തല എന്നിവിടങ്ങളിലാണ്​ എസ്​.എസ്​.ബി ഇൻറർവ്യൂ.

ഷോർട്ട്​ സർവീസ്​ കമീഷൻ ഒഫീസറായി തെരഞ്ഞെടുക്കുന്നവർക്ക്​ ചെന്നൈ ഓഫീസേഴ്​സ്​ ട്രെയ്​നിങ്​ അക്കാദമിയിൽ 49 ആഴ്​ചത്തെ പരിശീലനം നൽകും. പ്രീ-കമീഷൻ ട്രെയ്​നിങ്​ കോഴ്​സ്​ പർത്തിയാകു​േമ്പാൾ ഡിഫൻസ്​ മാനേജ്​മെൻറ്​ ആൻറ്​ സ്​ട്രാറ്റജിക്​ സ്​റ്റഡീസിൽ മദ്രാസ്​ യൂനിവേഴ്​സിറ്റി വിജി ഡിപ്ലോമ സമ്മാനിക്കും.

പരിശീലന ചെലവുകളെല്ലാം സർക്കാർ വഹിക്കും. ട്രെയിനിങ്​ കേഡറ്റുകൾക്ക്​ 56100 രൂപ പ്രതിമാസ സ്​റ്റൈപൻറുണ്ട്​. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ 56100-1,77,500 രൂപ ശമ്പള നിരക്കിൽ ലഫ്​റ്റനൻറ്​ പദവിയിൽ ഓഫീസറായി നിയമിക്കും​. കൂടുതൽ വിവരങ്ങൾ വെബ്​സൈറ്റ്​ കാണുക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armyNCC special entry schemejob vacancy
News Summary - officer in the Army through the NCC Special Entry Scheme
Next Story