ആയുഷ് അധ്യാപകരാകാൻ നാഷനൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് ജൂലൈ 17ന്
text_fieldsആയുർവേദം, ഹോമിയോപ്പതി അടക്കമുള്ള ആയുഷ് കോഴ്സുകളിൽ അധ്യാപകരാകുന്നതിനുള്ള യോഗ്യതാ നിർണയ പരീക്ഷയായ നാഷനൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (എൻ.ടി.ഇ.ടി-25) ജൂലൈ 17ന് നടത്തും. കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റുകൾക്ക് ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ പങ്കെടുക്കാം. വിശദവിവരങ്ങൾ https://exams.nta.ac.in/NTET ൽ ലഭിക്കും. ഓൺലൈനിൽ ജൂൺ 23ന് രാത്രി 11.59 മണിവരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫീസ് ജനറൽ വിഭാഗത്തിന് 4000 രൂപ, ഒ.ബി.സി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 3500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ട്രാൻസ്ജൻഡർ വിഭാഗങ്ങൾക്ക് 3000 രൂപ. ഫീസ് 24 വരെ സ്വീകരിക്കും. രജിസ്ട്രേഷനുള്ള മാർഗനിർദേശങ്ങൾ, പരീക്ഷ ഘടന, സിലബസ് അടക്കമുള്ള സമഗ്രവിവരങ്ങൾ വെബ്സൈറ്റിലെ വിവരണപത്രികയിലുണ്ട്. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷാ ചുമതല.

