നാഷനൽ സെൻറർ ഫോർ അൻറാർട്ടിക് ആൻഡ് ഒാഷ്യൻ റിസർച്ചിൽ വാക് ഇൻ ഇൻറർവ്യൂ
text_fieldsകേന്ദ്രസർക്കാറിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഗോവയിലെ നാഷനൽ സെൻറർ ഫോർ അൻറാർട്ടിക് ആൻഡ് ഒാഷ്യൻ റിസർച്ചിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഇലക്ട്രിക്കൽ എൻജിനീയർ, സിവിൽ എൻജിനീയർ, പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റൻറ്, ഷിപ്പ്ബോർഡ് അസിസ്റ്റൻറ്, പ്രോജക്ട് അക്കൗണ്ടൻറ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. എല്ലാ തസ്തികകളിലും ഒാരോ ഒഴിവുകൾ വീതമാണുള്ളത്.
യോഗ്യരായ ഉദ്യോഗാർഥികൾ മാർച്ച് 26 തിങ്കളാഴ്ച രാവിലെ 9 ന് മുമ്പായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ഗോവയിലെ നാഷനൽ സെൻറർ ഫോർ അൻറാർട്ടിക് ആൻഡ് ഒാഷ്യൻ റിസർച്ചിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾ http://www.ncaor.gov.in/ എന്ന വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
